Padinelaam vayassinre

പതിനേഴാം വയസ്സിന്റെ
Work
Year
Language

പതിനേഴാം വയസ്സിന്റെ പടിവാതിലില്‍ നില്‍ക്കും പെണ്ണേ
പുതുമാരന്‍ കതകില്‍ വന്നു മുട്ടിവിളിച്ചല്ലോ അപ്പോള്‍
കവിളത്തു കണ്ടൂ ഞാനൊരു കൈതപ്പൂന്തോട്ടം (പതിനേഴാം..)

നാണിക്കാനറിയാത്ത കാനനപ്പൈങ്കിളിയാളേ
കാണാനായ്‌ പുരുഷനൊരുത്തന്‍ പുറകേ വന്നല്ലോ അപ്പോള്‍
ഓണപ്പൂത്തുമ്പീ നീയിന്നോടീ മറഞ്ഞല്ലോ (നാണിക്കാനറിയാത്ത..)

തെക്കൂന്നെത്തിയ വിരുന്നുകാരന്‍
തേനും തിനയും നല്‍കുമ്പോള്‍
കള്ളിപ്പെണ്ണേ നിന്നുടെ ചുണ്ടില്‍
മുല്ലപ്പൂ വിരിഞ്ഞല്ലോ (പതിനേഴാം..)

കുടിലില്‍ വന്നൊരു കൂട്ടുകാരനു
കുടിനീരായിച്ചെന്നപ്പോള്‍
മന്ദഹസിക്കും കണ്ണുകള്‍ നാലും
മലരു വറുക്കണ കണ്ടല്ലോ (പതിനേഴാം..)

padineḻāṁ vayassinṟĕ paḍivādilil nilkkuṁ pĕṇṇe
pudumāran kadagil vannu muṭṭiviḽiccallo appoḽ
kaviḽattu kaṇḍū ñānŏru kaidappūndoṭṭaṁ (padineḻāṁ..)

nāṇikkānaṟiyātta kānanappaiṅgiḽiyāḽe
kāṇānāy‌ puruṣanŏruttan puṟage vannallo appoḽ
oṇappūttumbī nīyinnoḍī maṟaññallo (nāṇikkānaṟiyātta..)

tĕkkūnnĕttiya virunnugāran
tenuṁ tinayuṁ nalgumboḽ
kaḽḽippĕṇṇe ninnuḍĕ suṇḍil
mullappū viriññallo (padineḻāṁ..)

kuḍilil vannŏru kūṭṭugāranu
kuḍinīrāyiccĕnnappoḽ
mandahasikkuṁ kaṇṇugaḽ nāluṁ
malaru vaṟukkaṇa kaṇḍallo (padineḻāṁ..)