Padinanyajidalulla paurnnami poovinre

പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ
Year
Language

പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ
പതിനാലാമിതളും വിടർന്നു....
അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ
തിരുവാതിരപ്പാട്ടു പാടി പറന്നു

രാപ്പാടി പാടുന്ന രാഗം കേൾക്കുമ്പോൾ
രാത്രിലില്ലിക്കെന്തൊരുന്മാദം(2)
ഇന്നു രാജമല്ലിക്കെന്തൊരുത്സാഹം
രാഗം ശൃംഗാരമാകയാലോ?
രാവിന്നു ദാഹാർത്തയാകയാലോ?
അറിയില്ലല്ലോ എനിക്കറിയില്ലല്ലോ
ഓ... (പതിനഞ്ചു)

ആകാശ കനകത്തിൻ തോരണം കാണുമ്പോൾ
ആത്മാവിലെന്തിത്ര മധുവർഷം? (2)
മനോവീണയിലെന്തിത്ര സ്മൃതിമേളം?
യാമിനി മോഹിനി ആകയാലോ?
ഞാനിന്നു രാഗിണിയാകയാലോ?
അറിയില്ലല്ലോ എനിക്കറിയില്ലല്ലോ..
ഓ....(പതിനഞ്ചു)

padinañjidaḽuḽḽa paurṇṇami pūvinṟĕ
padinālāmidaḽuṁ viḍarnnu....
araḽippūvāḍiyil ārāmaśalabhaṅṅaḽ
tiruvādirappāṭṭu pāḍi paṟannu

rāppāḍi pāḍunna rāgaṁ keḽkkumboḽ
rātrilillikkĕndŏrunmādaṁ(2)
innu rājamallikkĕndŏrutsāhaṁ
rāgaṁ śṛṁgāramāgayālo?
rāvinnu dāhārttayāgayālo?
aṟiyillallo ĕnikkaṟiyillallo
o... (padinañju)

āgāśa kanagattin doraṇaṁ kāṇumboḽ
ātmāvilĕnditra madhuvarṣaṁ? (2)
manovīṇayilĕnditra smṛtimeḽaṁ?
yāmini mohini āgayālo?
ñāninnu rāgiṇiyāgayālo?
aṟiyillallo ĕnikkaṟiyillallo..
o....(padinañju)