Padarnnu padarnnu

പടർന്നു പടർന്നു
Year
Language

പടർന്നു പടർന്നു കയറീ പ്രേമം
പവിഴക്കൊടി പോലെ
മനസ്സിൻ ചില്ലയിൽ മന്ദാരച്ചില്ലയിൽ
വസന്തം ചുംബനമുദ്രകളേകിയ
മാണിക്യക്കൊടി പോലെ (പടർന്നു...)

വിടർന്നു വിടർന്നു വിലസുകയായി
വികാരപുഷ്പങ്ങൾ
പറന്നു പുണർന്നു പ്രതീക്ഷ തന്നുടെ
പരാഗശലഭങ്ങൾ മോഹന-
പരാഗശലഭങ്ങൾ (പടർന്നു...)

നുകർന്നു നുകർന്നു നിർവൃതി നൽകിയ
നൂതന മധുഗാനം
കവർന്നു കവർന്നു നീയെൻ പ്രണയം
പകർന്ന പുളകങ്ങൾ പ്രണയം
പകർന്ന പുളകങ്ങൾ (പടർന്നു...)

paḍarnnu paḍarnnu kayaṟī premaṁ
paviḻakkŏḍi polĕ
manassin sillayil mandāraccillayil
vasandaṁ suṁbanamudragaḽegiya
māṇikyakkŏḍi polĕ (paḍarnnu...)

viḍarnnu viḍarnnu vilasugayāyi
vigārabuṣpaṅṅaḽ
paṟannu puṇarnnu pradīkṣa tannuḍĕ
parāgaśalabhaṅṅaḽ mohana-
parāgaśalabhaṅṅaḽ (paḍarnnu...)

nugarnnu nugarnnu nirvṛti nalgiya
nūdana madhugānaṁ
kavarnnu kavarnnu nīyĕn praṇayaṁ
pagarnna puḽagaṅṅaḽ praṇayaṁ
pagarnna puḽagaṅṅaḽ (paḍarnnu...)