Padaccavanundengil

പടച്ചവനുണ്ടെങ്കില്‍
Work
Year
Language

Added by devi pillai on May 18,2009

പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു
പിണങ്ങി നടക്കണതെന്താണ്‌
കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു
പമ്പരം കറക്കണതെന്താണ്‌ (പടച്ചവൻ)

പടച്ചവനുറങ്ങണ പതിനലാം ബഹറിലെ
പനിനീർപ്പൂങ്കാവിലെ പൂത്തുമ്പീ
ഒരിക്കലും തുറക്കാത്ത വെളിച്ചം കേറാത്ത
കരളിന്റെ അറവാതിൽ തുറന്നാട്ടെ (2) (പടച്ചവൻ)

മലർച്ചുണ്ടിൽ വിരിയണ മണിമുല്ലയിതളിലെ
മധുരത്തേനമൃതിറ്റു തന്നാട്ടെ
ഒരിക്കലും പൂക്കാത്ത പൂക്കാലം കാണാത്ത
കരളിന്റെ മുളങ്കൊമ്പിലിരുന്നാട്ടെ (2)(പടച്ചവൻ)

Added by devi pillai on May 18,2009

paḍaccavanuṇḍĕṅgil paḍaccavan ñammaḽoḍu
piṇaṅṅi naḍakkaṇadĕndāṇ‌
kambi payippiccu khalbinagattiṭṭu
pambaraṁ kaṟakkaṇadĕndāṇ‌ (paḍaccavan)

paḍaccavanuṟaṅṅaṇa padinalāṁ bahaṟilĕ
paninīrppūṅgāvilĕ pūttumbī
ŏrikkaluṁ tuṟakkātta vĕḽiccaṁ keṟātta
karaḽinṟĕ aṟavādil tuṟannāṭṭĕ (2) (paḍaccavan)

malarscuṇḍil viriyaṇa maṇimullayidaḽilĕ
madhurattenamṛtiṭru tannāṭṭĕ
ŏrikkaluṁ pūkkātta pūkkālaṁ kāṇātta
karaḽinṟĕ muḽaṅgŏmbilirunnāṭṭĕ (2)(paḍaccavan)