Padaccavane

പടച്ചവനെ
Year
Language

ആ... പടച്ചവനേ കരം പിടിച്ചവനേ
ഇരുട്ടില്‍പ്പെട്ടുഴലുമ്പോള്‍
ആ... പടച്ചവനേ കരം പിടിച്ചവനേ
ഇരുട്ടില്‍പ്പെട്ടുഴലുമ്പോള്‍
കരുണതന്‍ കരം നീട്ടി
വെളിച്ചത്തിലേക്കെന്നെ നയിച്ചവനേ
തളരാതെ വീഴാതെ തുണച്ചവനേ
ആ.. പടച്ചവനേ കരം പിടിച്ചവനേ

നരജന്മ ദുരിതത്തിന്‍ കരകാണാക്കടലിലെന്‍
ചെറുതോണി കാറ്റത്തു മറിഞ്ഞനേരം
തുഴയാനും പറ്റാതെ താണപ്പോള്‍
ആശ്വാസത്തുറമുഖത്തേക്കെന്നെ നയിച്ചവനേ
പടച്ചവനേ...
ആ.. പടച്ചവനേ കരം പിടിച്ചവനേ

പാപത്തിന്‍ വന്‍ കാട്ടില്‍
പാപത്തിന്‍ കൊടും കാട്ടില്‍
പാതകള്‍കാണാതെ വലഞ്ഞപ്പോള്‍
പാന്ഥനു വഴികാട്ടാന്‍ പാതിരാസമയത്തും
വാനത്തു സൂര്യനായുദിച്ചവനേ
പടച്ചവനേ കരം പിടിച്ചവനേ

ā... paḍaccavane karaṁ piḍiccavane
iruṭṭilppĕṭṭuḻalumboḽ
ā... paḍaccavane karaṁ piḍiccavane
iruṭṭilppĕṭṭuḻalumboḽ
karuṇadan karaṁ nīṭṭi
vĕḽiccattilekkĕnnĕ nayiccavane
taḽarādĕ vīḻādĕ tuṇaccavane
ā.. paḍaccavane karaṁ piḍiccavane

narajanma duridattin karagāṇākkaḍalilĕn
sĕṟudoṇi kāṭrattu maṟiññaneraṁ
tuḻayānuṁ paṭrādĕ tāṇappoḽ
āśvāsattuṟamukhattekkĕnnĕ nayiccavane
paḍaccavane...
ā.. paḍaccavane karaṁ piḍiccavane

pābattin van kāṭṭil
pābattin kŏḍuṁ kāṭṭil
pādagaḽkāṇādĕ valaññappoḽ
pāndhanu vaḻigāṭṭān pādirāsamayattuṁ
vānattu sūryanāyudiccavane
paḍaccavane karaṁ piḍiccavane