Paccilattoni tulanyanya

പച്ചിലത്തോണി തുഴഞ്ഞ്
Year
Language

പച്ചിലത്തോണിതുഴഞ്ഞ് അക്കരെക്കോവിലിലെന്നും
പാലും പഴവുമായ് പാലപ്പൂന്തേനുമായ്
അക്കരെയെത്താമോ കട്ടുറുമ്പേ?
ലാലല്ലാലാ... ലാലല്ലാലാ.........

നാളെ പോയാല്‍ പൂരമല്ലേ നാദസ്വരമേളമില്ലേ
വരുമോ തളിര്‍നുള്ളി കുളിരണിയും മധുരവുമായ് കുഞ്ഞുറുമ്പേ
പോരൂ നീ കുഞ്ഞുറുമ്പേ
കളവല്ല കളിയല്ലേ പോരു നീ
ലാലല്ലാലാ... ലാലല്ലാലാ........

നാടുനീളെ പന്തലിട്ടു നാട്ടുകാരെ വിളിച്ചിട്ട്
പുലരും മുഹൂര്‍ത്തത്തില്‍ കറുമ്പിപ്പെണ്ണുറുമ്പിനെ
പൊന്‍ താലികെട്ട് കരയില്‍ തപ്പുകൊട്ട്
കരയാകെ വിരുന്നുണ്ണാന്‍ വരുമല്ലോ
ലാലല്ലാലാ... ലാലല്ലാലാ......

paccilattoṇiduḻaññ akkarĕkkovililĕnnuṁ
pāluṁ paḻavumāy pālappūndenumāy
akkarĕyĕttāmo kaṭṭuṟumbe?
lālallālā... lālallālā.........

nāḽĕ poyāl pūramalle nādasvarameḽamille
varumo taḽirnuḽḽi kuḽiraṇiyuṁ madhuravumāy kuññuṟumbe
porū nī kuññuṟumbe
kaḽavalla kaḽiyalle poru nī
lālallālā... lālallālā........

nāḍunīḽĕ pandaliṭṭu nāṭṭugārĕ viḽicciṭṭ
pularuṁ muhūrttattil kaṟumbippĕṇṇuṟumbinĕ
pŏn dāligĕṭṭ karayil tappugŏṭṭ
karayāgĕ virunnuṇṇān varumallo
lālallālā... lālallālā......