Paccilakkili

പച്ചിലക്കിളി
Work
Year
Language

പച്ചിലക്കിളി ചിത്തിരക്കിളി
പഞ്ചാംഗക്കിളി വന്നാട്ടേ
ഈ കൊച്ചുപെണ്ണിന്റെ ജാതകക്കുറി
കൊത്തിയെടുത്താട്ടേ (പച്ചിലക്കിളി )

പ്രേമകലയില്‍ ബിരുദമുള്ളൊരു പെണ്ണ്
കോളേജില്‍ പഠിക്കുന്ന പെണ്ണ്
പ്രേമകലയില്‍ ബിരുദമുള്ളൊരു പെണ്ണ്
കോളേജില്‍ പഠിക്കുന്ന പെണ്ണ്
പെണ്ണിനുണ്ടൊരു കാമുകന്‍ സുന്ദരനൊരു കാമുകന്‍
സര്‍വകലാശാലയിലെ കാമദേവന്‍ (പച്ചിലക്കിളി )

ചുണ്ടുകളില്‍ വെണ്മണിശ്ലോകവുമായ്
വന്നു നിന്‍ കവിളില്‍ കളമെഴുതും
അവന്‍ കളമെഴുതും
കണ്ണു കൊണ്ടു കത്തെഴുതി കിനാവിന്റെ കൂട്ടിലാക്കി
കൊണ്ടുവന്നു നല്‍കുന്ന കൂട്ടുകാരന്‍ - നല്ല കൂട്ടുകാരന്‍
(പച്ചിലക്കിളി )

paccilakkiḽi sittirakkiḽi
pañjāṁgakkiḽi vannāṭṭe
ī kŏccubĕṇṇinṟĕ jādagakkuṟi
kŏttiyĕḍuttāṭṭe (paccilakkiḽi )

premagalayil birudamuḽḽŏru pĕṇṇ
koḽejil paṭhikkunna pĕṇṇ
premagalayil birudamuḽḽŏru pĕṇṇ
koḽejil paṭhikkunna pĕṇṇ
pĕṇṇinuṇḍŏru kāmugan sundaranŏru kāmugan
sarvagalāśālayilĕ kāmadevan (paccilakkiḽi )

suṇḍugaḽil vĕṇmaṇiślogavumāy
vannu nin kaviḽil kaḽamĕḻuduṁ
avan kaḽamĕḻuduṁ
kaṇṇu kŏṇḍu kattĕḻudi kināvinṟĕ kūṭṭilākki
kŏṇḍuvannu nalgunna kūṭṭugāran - nalla kūṭṭugāran
(paccilakkiḽi )