പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
ആലയിൽ അരുമയായ് വളർന്നിരുന്നു
ഒരു വെളുത്ത കുഞ്ഞാട് ഒരു
വെളുത്ത കുഞ്ഞാട്
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
നിറനിലാവുള്ളൊരു രാവിൽ എങ്ങും
നിഴൽ നൃത്തമാടിയ കാട്ടിൽ
എന്തു മോഹം പാടാൻ...
എന്തു മോഹം പാടാൻ
ഏതിളം മനസ്സാണോ
ഏകാകിനിയായവൾ പോയ് അന്ന്
ഏകാകിനിയായവൾ പോയ്
പച്ചിലക്കാടിന്നരികെ
പാൽപ്പുഴയൊന്നിനരികെ
ഒരു തീക്കുഴിയിൽ വീണു പിന്നെ
കരൾ കരിയാതെ നടന്നു
ഇടറിപ്പോയ് നിന്നു...
ഇടറിപ്പോയ് നിന്നു
ചെന്നായ്കുന്നിൽ
ഇനിയൊരു മോചനമുണ്ടോ ?
(പച്ചിലക്കാടിന്നരികെ....)