പച്ചവര്‍ണ്ണപ്പൈങ്കിളിയേ ഒന്നുപറയുമോ
കൊച്ചുമുളം കാടുവിട്ടു വന്നതെന്തിനായ്?
ഓ... പുതു പൂന്തേന്മൊഴി പൊഴിയും എന്നോമനേ
നിന്‍ കരള്‍ തളരാതെ പറയൂ നീ കാരിയം
പൂങ്കവിളില്‍ ഉമ്മതരാം ഇന്നു നിനക്ക്
ഓ... ചെറു ചിറകേന്തി വാടാതെ എങ്ങുമേ
വനിയില്‍ പറന്നീടാന്‍ വരുകില്ലേ പാവമേ?
പാതകമിതാരുചെയ്തു ചൊല്ലുകിളിയേ
ഓ മലര്‍കരിയുന്ന മലനാടുകള്‍ നോക്കിനിന്‍
കണ്ണിണനിറയുന്നു മുഖമെന്താ വാടണു?
നിന്‍ ചിറകിനു ശക്തിയില്ലേ എന്നെപ്പറത്താന്‍?