പച്ചപ്പവിഴവർണ്ണക്കുടനിവരും
ആവണിതിരുവിഴ (പച്ചപ്പവിഴ)
ചെല്ലത്തമിഴിനൻപുത്തിരയുണരും
ആയിരം പുതുനിറം
എന്റെതെങ്കാശിത്തമിഴ് പൈങ്കിളീ
കുറിചൊല്ലുന്ന മലർത്തേൻകിളീ
എന്റെ കരളിന്റെ കഥകേൾക്കുമോ
കന്നിക്കുറിമാനം അവനേകുമോ
അവനില്ലാതെഞാനില്ല എന്നെന്റെ കണ്ണന്റെ
കാതിൽ നീ ചൊല്ലുമോ പരിഭവം പറയുമോ? (പച്ചപ്പവിഴ)
നിറമേഴും വാരിത്തൂകാം
സ്വരമേഴും കാതിൽപ്പാടാം
ചിരിമുത്തം കവിളിൽമുത്താം
സ്വപ്നങ്ങൾ സ്വർണ്ണം മുക്കാം (പച്ചപ്പവിഴ)
മണിപ്പീലിയാൽ കുറിക്കുന്നു ഞാൻ
കരൾതമ്പുരു ,മണിതന്ത്രിയിൽ
മിടിക്കുന്നുരാഗം
അകമനമലരിതളിണയനുരാഗം
നിറമിഴിയിണയിലെമൃദുരാഗം
ഇതുമനസ്സുനിറഞ്ഞുപകർന്നുതരുമൊരു
കിനാവിൽ... തുളുമ്പും.... തരംഗം (പച്ചപ്പവിഴ) (എന്റെ തെങ്കാശി)
മനസ്സമ്മതം തേടുന്നുഞാൻ
മനക്കോവിലിൽ മലർപ്പന്തലിൽ
തുടിക്കുന്നുമേളം
സിരകളിലൊഴുകിടുമൊരുമന്ത്രം
കതിരൊളിചിറകിടുമൊരുസ്നേഹം
ഇതുമനസ്സുകുളിർന്നു തെളിഞ്ഞുതരുമൊരു
കിനാവിൽ..ചിലമ്പും...പതംഗം... (പച്ചപ്പവിഴ) (എന്റെ തെങ്കാശി)