പായുന്ന നിമിഷം തിരികെ വരുമോ
ജീവിത വേളയിതിൽ
പാഴായ സമയം വ്യർത്ഥമാം നഷ്ടം
നാടകലീലയിതിൽ ഹാ
നാമിന്നു കാണുന്ന താരുണ്യം
നാളേക്കു വാടുന്ന മാകന്ദം
കൈകാട്ടി വിളിക്കുന്ന സൗഭാഗ്യം
കാലത്തിൻ സൗവർണ്ണ സമ്മാനം
പാനപാത്രം കൈയ്യിലേന്തും
പാന്ഥരല്ലോ നമ്മളെല്ലാം
ഇന്നാണു സാക്ഷാൽ വസന്തോത്സവം (പായുന്ന...)
പുളകങ്ങൾ പെയ്യുമീ സൗന്ദര്യം
പൂവമ്പൻ തന്നൊരു സമ്മാനം
കാലത്തേ മായുന്ന പൊൻ താരം
നാളേയ്ക്ക് വാടുന്ന മന്ദാരം
ഇന്നു കാണും പൊൻ കിനാവിൽ
മുന്നിലൊഴുകും വെണ്ണിലാവിൽ
വന്നു നിരന്നു വിരുന്നിന്നു നാം (പായുന്ന..)