Paavunanni kaalamorunni

പാവുണങ്ങി കാലമൊരുങ്ങി
Year
Language

പാവുണങ്ങി കളമൊരുങ്ങി
പാകമായ മനസ്സിണങ്ങീ
താരു ചുറ്റുന്ന സ്വപ്നങ്ങളേ
ഏഴു വർണ്ണ പൂന്തേരേറി വായോ
തന്തന തന തന്തന തന
തന്തന തന താ തൈ
തന്തന തന തന്തന തന
തന്തന തന താ തൈ
(പാവുണങ്ങീ..)

ചായം ചാലിക്കും നിൻ കണ്ണിൽ നിന്നും
വാരിച്ചൂടുന്ന നിറമേഴും കൊണ്ടേ
ഹൃദയത്തറിയിൽ ഞാൻ നെയ്യുന്നുവെന്നും
നൂറുമിരുപതും നേര്യതും തോഴീ
(പാവുണങ്ങി...)

മേലേ വാനമാം പാവുമുണ്ടിന്റെ
ചായം മാറുന്നൂ മായുന്നൂ വേഗം
അതുപോലിളകുന്നതാണിന്റെ പ്രണയം
ഭൂമി പോലല്ലോ പെണ്ണിന്റെ പ്രണയം
(പാവുണങ്ങീ..)

pāvuṇaṅṅi kaḽamŏruṅṅi
pāgamāya manassiṇaṅṅī
tāru suṭrunna svapnaṅṅaḽe
eḻu varṇṇa pūndereṟi vāyo
tandana tana tandana tana
tandana tana tā tai
tandana tana tandana tana
tandana tana tā tai
(pāvuṇaṅṅī..)

sāyaṁ sālikkuṁ nin kaṇṇil ninnuṁ
vāriccūḍunna niṟameḻuṁ kŏṇḍe
hṛdayattaṟiyil ñān nĕyyunnuvĕnnuṁ
nūṟumirubaduṁ neryaduṁ toḻī
(pāvuṇaṅṅi...)

mele vānamāṁ pāvumuṇḍinṟĕ
sāyaṁ māṟunnū māyunnū vegaṁ
aduboliḽagunnadāṇinṟĕ praṇayaṁ
bhūmi polallo pĕṇṇinṟĕ praṇayaṁ
(pāvuṇaṅṅī..)