പാവനം പാവനം മാതാവേ
നീണാള്‍ വാണിടും നിന്‍ ത്യാഗ ദീപം
മാതാവേ എന്‍ മാതാവേ
ജന്മത്താല്‍ പരിപാവന ജീവിത
ധനമേകും മമ മാതാവേ
ഉയിരേകും മമ മാതാവേ
ഉടലേകും മമ മാതാവേ
നീണാള്‍ ...
മരണം വരേയും പൊന്മകനുയരാന്‍
തണലായ് നിത്യ ത്യാഗച്ചിതയില്‍
കനലായ് വേവും മാതാവേ - ഈ
യുലകിന്‍ പൊരുളാം മാതാവേ
നീണാള്‍ ...
പാവനം നിന്‍ സ്നേഹം മാതാവേ