Paavana bhaarada

പാവന ഭാരത
Work
Year
Language

പാവനഭാരത ഭൂവില്‍ വളര്‍ന്നൊരു
പാവത്തിന്‍ കഥകേള്‍ക്കണേ ഒരു
പാവത്തിന്‍ കഥകേള്‍ക്കണേ

വെണ്‍പാലൊഴുകീടിന നാട്ടില്‍
പൊന്‍ പവിഴം വിളയും നാട്ടില്‍
ഞാന്‍ പിറന്നുപോയ്പ്പെരുവഴിയില്‍
പണമുള്ളവര്‍ പാര്‍ക്കും നടയില്‍
ഉപജീവനമാര്‍ഗമെഴാതെ

ഉരിക്കഞ്ഞിക്കരിയില്ലാതെ
കൈക്കുമ്പിളുമായിഹ നില്‍പ്പൂ
ഹേ കനിവുള്ളവരേ കേള്‍ക്കൂ
എന്‍ ഒട്ടിയവയറിന്‍ താളം കൊട്ടി
പ്പട്ടിണിപ്പാട്ടു പാടവേ
പരിഹാസം ചൊരിയും ലോകമേ
ഒരു ചില്ലിക്കാശാല്‍ കനിയൂ
ഈ ചിരട്ട നീട്ടും കയ്യില്‍

pāvanabhārada bhūvil vaḽarnnŏru
pāvattin kathageḽkkaṇe ŏru
pāvattin kathageḽkkaṇe

vĕṇbālŏḻugīḍina nāṭṭil
pŏn paviḻaṁ viḽayuṁ nāṭṭil
ñān piṟannuboyppĕruvaḻiyil
paṇamuḽḽavar pārkkuṁ naḍayil
ubajīvanamārgamĕḻādĕ

urikkaññikkariyillādĕ
kaikkumbiḽumāyiha nilppū
he kanivuḽḽavare keḽkkū
ĕn ŏṭṭiyavayaṟin dāḽaṁ kŏṭṭi
ppaṭṭiṇippāṭṭu pāḍave
parihāsaṁ sŏriyuṁ logame
ŏru sillikkāśāl kaniyū
ī siraṭṭa nīṭṭuṁ kayyil