Paavaga jvaalagal uyarunnu

പാവക ജ്വാലകള്‍ ഉയരുന്നു
Year
Language

പാവകജ്വാലകളുയരുന്നു, ഒരു
പകലിന്‍ ദേഹം എരിയുന്നു
രാവിന്‍ കണ്ണുകള്‍ നിറയുന്നു
രാക്കിളി തേങ്ങിത്തളരുന്നു
(പാവക...)

വേദനകൊള്ളുമനാഥതാരിന്‍
ഉള്ളിലെ മഞ്ഞിന്‍‌കണിക വളര്‍ന്നു
കണിമലര്‍ച്ചെണ്ടുകളേന്തി
ഒരു മൃദുസ്പന്ദനമരുളി
പുല്‍ക്കുടിലില്‍ മറ്റൊരു
പുലരിയണഞ്ഞു
(പാവക...)

നാളെകള്‍ വീണ്ടും ഇന്നലെയാകും
ഇന്നലെയോ പോയ് ഇരുളില്‍ ലയിക്കും
അവയുടെ നിഴലുകള്‍ നോക്കി
കരയുവതെന്തിനു വെറുതേ?
ഒരു ചിരിയില്‍ ഇന്നിനി മുഴുകൂ മനസ്സേ
(പാവക...)

pāvagajvālagaḽuyarunnu, ŏru
pagalin dehaṁ ĕriyunnu
rāvin kaṇṇugaḽ niṟayunnu
rākkiḽi teṅṅittaḽarunnu
(pāvaga...)

vedanagŏḽḽumanāthadārin
uḽḽilĕ maññin‌kaṇiga vaḽarnnu
kaṇimalarscĕṇḍugaḽendi
ŏru mṛduspandanamaruḽi
pulkkuḍilil maṭrŏru
pulariyaṇaññu
(pāvaga...)

nāḽĕgaḽ vīṇḍuṁ innalĕyāguṁ
innalĕyo poy iruḽil layikkuṁ
avayuḍĕ niḻalugaḽ nokki
karayuvadĕndinu vĕṟude?
ŏru siriyil innini muḻugū manasse
(pāvaga...)