Paavaadapraayattil

പാവാടപ്രായത്തില്‍
Work
Year
Language

പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ
താമരമൊട്ടായിരുന്നു നീ...ഒരു
താമരമൊട്ടായിരുന്നു നീ
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ
പൂഞ്ചേല പരുവത്തിൽ പൂവായി
തേനുള്ളിൽ തുളുമ്പുന്ന പൂവായി (പാവാട)

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ
പാടുന്നു പ്രകൃതീദേവി
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ
എഴുതുന്നു വിശ്വൈക ശിൽപ്പി (പാവാട)

പരിണാമചക്രം തിരിയുമ്പോൾ നീയിനി
പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും
മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും
മറയില്ല പാരിൽ നിൻ പാവന സ്നേഹം

pāvāḍa prāyattil ninnĕ ñān kaṇḍappoḽ
tāmaramŏṭṭāyirunnu nī...ŏru
tāmaramŏṭṭāyirunnu nī
dāvaṇi prāyattil pādi viḍarnna nī
pūñjela paruvattil pūvāyi
tenuḽḽil tuḽumbunna pūvāyi (pāvāḍa)

nīyāguṁ gānattĕ ĕndĕllāṁ rāgattil
pāḍunnu prakṛtīdevi
nīyāguṁ sitrattĕ ĕndĕllāṁ varṇṇattil
ĕḻudunnu viśvaiga śilppi (pāvāḍa)

pariṇāmasakraṁ tiriyumboḽ nīyini
patniyāy‌ ammayāy‌ ammūmmayāy‌ māṟuṁ
maṇṇidilŏḍuvil nī maṇṇāy‌ maṟaññāluṁ
maṟayilla pāril nin pāvana snehaṁ