പാട്ടുപാടി പാട്ടുപാടി പാട്ടിലാക്കി മാനസം..
പാട്ടുപാടി പാട്ടുപാടി പാട്ടിലാക്കി മാനസം
പാട്ടുകാരാ പാവമെന്നോടെന്തിനിനിയും നീരസം (പാട്ടുപാടി)
ശൂന്യമാമെന്‍ ജീവിതത്തില്‍ വന്നുദിച്ച താരമേ
നീ പൊലിഞ്ഞു പോകരുതേ ജീവിതാശാദീപമേ
നീ പൊലിഞ്ഞു പോകരുതേ ജീവിതാശാദീപമേ (പാട്ടുപാടി)
ഹൃദയവീണയില്‍ രാഗവീചികള്‍ മീട്ടിയുണര്‍ത്തിയ ഗായകാ
ഒരു മനോഹരമന്ദഹാസം ചൊരിയൂ നീ എന്‍ നായകാ
ഒരു മനോഹരമന്ദഹാസം ചൊരിയൂ നീ എന്‍ നായകാ (പാട്ടുപാടി)