പാര്‍വ്വണശശികല ഉദിച്ചതോ
പ്രാണേശ്വരീ നീ ചിരിച്ചതോ
പ്രണയോന്മാദിനി പുഷ്പിണി യാമിനി
പനിനീര്‍പ്പൂമഴ ചൊരിഞ്ഞതോ
പാര്‍വ്വണശശികല ഉദിച്ചതോ
പ്രാണേശ്വരീ നീ ചിരിച്ചതോ
താമര മലര്‍ശരന്‍ ഉണര്‍ന്നുവോ
താരൊളി മണിവില്ലു കിലുങ്ങിയോ
യമുനാതടങ്ങളില്‍ പരിമളം ചൊരിയും
രജനീഗന്ധികള്‍ വിടര്‍ന്നുവോ
(പാര്‍വ്വണശശികല)
താരാപഥങ്ങളില്‍ ദീപാഞ്ജലി
ആരാമം നിറയെ പുഷ്പാഞ്ജലി
ദേവകുമാരീ നീയെന്നിലെന്നും
തേന്‍ ചൊരിയാന്‍ വന്ന ശ്രീരഞ്ജിനി
ശ്രീരഞ്ജിനി....ശ്രീരഞ്ജിനി.....
മാന്മിഴിയിണകളില്‍ സ്വപ്നാവലി എന്റെ
മാനസം കവരുന്ന രാഗാഞ്ജലി
ഈ മധുരരാത്രിയില്‍ ഓരോ വികാരവും
മാദകമുണര്‍ത്തുന്ന മധുമഞ്ജരി...
മധുമഞ്ജരി......
ശ്രീരഞ്ജിനി മധുമഞ്ജരി
ശ്രീരഞ്ജിനി മധുമഞ്ജരി