Paarvadi svayamvaram

പാർവതി സ്വയംവരം
Year
Language

പാര്‍വതി സ്വയംവരം കഴിഞ്ഞ രാവില്‍
പുഷ്പമഴ തൂകും വസന്ത നിലാവില്‍
ഒരു ദേവതപസ്വിനി ധന്യയായ് നില്‍ക്കും
കുമാരസംഭവ കാവ്യമുണര്‍ന്നു

സൂര്യപടത്തിന്‍ ഞൊറികളഴിച്ചു
സ്വര്‍ണ്ണമാന്‍ തോലും തറ്റുടുത്ത്
ശിവപഞ്ചാക്ഷരി മന്ത്രവും ചൊല്ലി
സൂര്യപഞ്ചാഗ്നിയില്‍ തപസ്സില്‍ നിന്നു
നീ തപസ്സില്‍ നിന്നു

മഞ്ഞിലും മഴയിലും തൊഴുതു നിന്നൂ നീ
പൊന്‍ താമരപ്പൂമുകുളം പോലെ
വാര്‍ത്തിങ്കള്‍ കലയേന്തും പ്രിയമാനസനേ
വരമഞ്ഞള്‍ കുറിയിട്ടു കാത്തുനിന്നൂ

കാളിദാസന്റെ പ്രിയനന്ദിനിമാരില്‍ ആ....
കമനീയ സംഗീത നൃത്തശില്പം
അനുരാഗഹൃദയ ദേവനു വേണ്ടി
അനശ്വരയായൊരു കാമുകി നീ

pārvadi svayaṁvaraṁ kaḻiñña rāvil
puṣpamaḻa tūguṁ vasanda nilāvil
ŏru devadabasvini dhanyayāy nilkkuṁ
kumārasaṁbhava kāvyamuṇarnnu

sūryabaḍattin ñŏṟigaḽaḻiccu
svarṇṇamān doluṁ taṭruḍutt
śivabañjākṣari mandravuṁ sŏlli
sūryabañjāgniyil tabassil ninnu
nī tabassil ninnu

maññiluṁ maḻayiluṁ tŏḻudu ninnū nī
pŏn dāmarappūmuguḽaṁ polĕ
vārttiṅgaḽ kalayenduṁ priyamānasane
varamaññaḽ kuṟiyiṭṭu kāttuninnū

kāḽidāsanṟĕ priyanandinimāril ā....
kamanīya saṁgīda nṛttaśilbaṁ
anurāgahṛdaya devanu veṇḍi
anaśvarayāyŏru kāmugi nī