പാരിജാതം പൂത്തതോ
പൂനിലാവ് തീര്‍ത്തതോ
നിന്‍ കവിള്‍ പൂവിതള്‍
നാണത്താല്‍ തുടുത്തു നിന്നതോ
ഓമനേ നിന്നില്‍ പ്രേമം കിനിഞ്ഞതോ
(പാരിജാതം )
മധുവോലും അധരം പ്രേമാര്‍ദ്ര നിനദം
ഋതുരാഗം മൂളുന്ന സാരംഗിയോ
മാര്‍മണിപ്പൂം കഞ്ചുകത്തില്‍
നീയൊളിക്കും മാതളങ്ങള്‍
എന്നെ നിദ്രാഹീനനാക്കും സായകങ്ങള്‍
(പാരിജാതം )
മൃദുലളിതം ചലനം മദലുളിതം നടനം
മൃദുലളിതം ചലനം മദലുളിതം നടനം
നിന്‍ മേനി മദനന്റെ മണിവീണയോ
തന്ത്രികളില്‍ നീ മീട്ടും
അഷ്ടപദി ഗീതകങ്ങള്‍
എന്നെ മുകില്‍വര്‍ണ്ണനാക്കും മാധവങ്ങള്‍
(പാരിജാതം )