പാരാകവേ രാഗപ്പാലാഴിയാകവേ
രാഗലോലയായ ഗംഗാ സാഗരത്തില്‍ വീഴവേ
സ്വയം ചേരുമീ ഹൃദയങ്ങളേ തടയുന്നതാരഹോ
പാരാകവേ...........
പൂവനമേകുന്നു പുതുമണം കാറ്റിനായ്
കാറ്റുകള്‍ ചേരുന്നു കടല്‍ത്തിരയാടുവാന്‍
സാഗരം പൊങ്ങി ചന്ദ്രനെ പുല്‍കാന്‍
ആകവെ ലോകം ആനന്ദയോഗം
കാണ്മു നാം എങ്ങുമെങ്ങും കണ്മയക്കും രാഗമായ്
പ്രേമമെന്നുള്ളിന്നുള്ളില്‍ വീണമീട്ടും രാഗമായ്
ആ നവസ്നേഹം തേടി കാനനം പൂത്തിതാ
മാനസാനന്ദം നേടി നാമിതു ചേര്‍ന്നിടാം