Paandavamaadaave

പാണ്ഡവമാതാവേ
Work
Year
Language

പാണ്ഡവമാതാവേ അമ്മേ
കൗരവമാതാവേ (പാണ്ഡവ)
കുരുതിപ്പുഴയില്‍ ചിറകു നനച്ചു
പറന്നേ പോയോ സ്വപ്‌നങ്ങള്‍

(പാണ്ഡവ)

ഇതിനോ നിങ്ങള്‍ നെഞ്ചില്‍-
ച്ചേര്‍ത്തു വളര്‍ത്തി വാത്സല്യം
ഇതിനായിരുന്നോ നിങ്ങളുണര്‍ത്തി
കാരുണ്യത്തിന്‍ പാലാഴി?

(പാണ്ഡവമാതാവേ)

പാ‍ല്‍മണം മാറാത്ത ചുണ്ടില്‍ നിങ്ങള്‍
ഗംഗാതീര്‍ത്ഥം പകരുമ്പോള്‍
കരളുരുകുന്നൊരു സൂര്യന്‍‌പോലും
മുഖം മറയ്‌ക്കുന്നു

(പാണ്ഡവമാതാവേ)

pāṇḍavamādāve amme
kauravamādāve (pāṇḍava)
kurudippuḻayil siṟagu nanaccu
paṟanne poyo svap‌naṅṅaḽ

(pāṇḍava)

idino niṅṅaḽ nĕñjil-
scerttu vaḽartti vātsalyaṁ
idināyirunno niṅṅaḽuṇartti
kāruṇyattin pālāḻi?

(pāṇḍavamādāve)

pālmaṇaṁ māṟātta suṇḍil niṅṅaḽ
gaṁgādīrtthaṁ pagarumboḽ
karaḽurugunnŏru sūryan‌poluṁ
mukhaṁ maṟay‌kkunnu

(pāṇḍavamādāve)