Paalkkudamendiya raavu

പാൽക്കുടമേന്തിയ രാവു്
Year
Language

പാൽക്കുടമേന്തിയ രാവ്‌
പനിമഴ പെയ്യണ രാവ്‌
എന്നിലും നിന്നിലും ഒരേ വികാരം
ഉണർത്തിനിൽക്കും രാവ്‌

കിളുന്നുപെണ്ണേ കിളിമൊഴിയേ
നിൻ ഉടലിൽ വിരിയും മലര്‌
ഇറുത്തെടുക്കാൻ ഇനിയൊന്നാവാൻ
തരിച്ചുപൊട്ടും ഉയിര്‌
നിന്റെ ഒരുമ എനിക്ക്‌
നിന്റെ പരുവമെനിക്ക്‌
പാൽക്കുടമേന്തിയ രാവ്‌
പനിമഴ പെയ്യണ രാവ്‌

തെകഞ്ഞപെണ്ണേ തേൻകനിയേ
നിൻ ഉയർന്നു താഴും നെഞ്ചിൽ
അലിഞ്ഞു ചേരാൻ അലിഞ്ഞിറങ്ങാൻ
പെരുത്തുകേറും ഉടല്‌
നിന്റെ കുളിരുമെനിക്ക്‌
നിന്റെ ചൂടുമെനിക്ക്‌
(പാൽക്കുടമേന്തിയ...)

pālkkuḍamendiya rāv‌
panimaḻa pĕyyaṇa rāv‌
ĕnniluṁ ninniluṁ ŏre vigāraṁ
uṇarttinilkkuṁ rāv‌

kiḽunnubĕṇṇe kiḽimŏḻiye
nin uḍalil viriyuṁ malar‌
iṟuttĕḍukkān iniyŏnnāvān
tariccubŏṭṭuṁ uyir‌
ninṟĕ ŏruma ĕnikk‌
ninṟĕ paruvamĕnikk‌
pālkkuḍamendiya rāv‌
panimaḻa pĕyyaṇa rāv‌

tĕgaññabĕṇṇe tenkaniye
nin uyarnnu tāḻuṁ nĕñjil
aliññu serān aliññiṟaṅṅān
pĕruttugeṟuṁ uḍal‌
ninṟĕ kuḽirumĕnikk‌
ninṟĕ sūḍumĕnikk‌
(pālkkuḍamendiya...)