Paalappoovin lolaakkunde

പാലപ്പൂവിന്‍ ലോലാക്കുണ്ടേ
Year
Language

പാലപ്പൂവിന്‍ ലോലാക്കുണ്ടേ.. ഉണ്ടേ..
അമ്പിളിപ്പൊന്നിൻ കാൽത്തളയുണ്ടേ ..ഉണ്ടേ..
വെള്ളിക്കിണ്ണം തുള്ളാറുണ്ടേ ഉണ്ടേ
ആലിലകിങ്ങിണി കെട്ടാറുണ്ടേ ഉണ്ടേ
കണ്ണിൽ കാണാ കാർമഷിയുണ്ടേ ഉണ്ടേ
മുത്തോട് മുത്തണി താലിയുമുണ്ടേ ഉണ്ടേ
നിനക്കെന്നോടിഷ്ടം കൂടുന്നുണ്ടോ
ഇല്ലില്ലീല്ലില്ലില്ലേയില്ലാ..
(പാലപ്പൂവിൻ....)

താളിലക്കുമ്പിളിൽ മഞ്ഞിളം തുള്ളിയിൽ
ആലോല ലോലാക്ക് തുള്ളിക്കുണുങ്ങുമ്പോൾ
കാൽത്തളമേളത്തിൽ ഇക്കിളി പൂക്കുമ്പോൾ
കൊഞ്ചിയതെന്തേ നീ
താളിലക്കുമ്പിളിൽ മഞ്ഞിളം തുള്ളിയിൽ
ആലോല ലോലാക്ക് തുള്ളിക്കുണുങ്ങുമ്പോൾ
കാൽത്തളമേളത്തിൽ ഇക്കിളി പൂക്കുമ്പോൾ
കൊഞ്ചിയില്ലല്ലോ ഞാൻ
കാതോടു കാതോരം ആമഴ ഈ മഴ പാകി
കണ്ണോടു കണ്ണോരം ആ മരം ഈ മരം പൂത്തു
ആ മലയീമല തെന്മല മേലെയൊരായിരം കാന്താരി പൂത്തു
(പാലപ്പൂവിൻ....)

ആരുമല്ലെങ്കിലും ഒന്നുമില്ലെങ്കിലും എന്നിലെയെന്നിലെ
കന്നിക്കിനാവിന്റെ തീരത്തിറങ്ങിയ
സ്നേഹനിലാവിന്റെ രാജകുമാരിയല്ലേ
ആരുമല്ലെങ്കിലും ഒന്നുമില്ലെങ്കിലും എന്നിലെയെന്നിലെ
കന്നിക്കിനാവിന്റെ തീരത്തിറങ്ങിയ
സ്നേഹനിലാവിന്റെ രാജകുമാരനല്ലേ
നീയൊന്നു തൊട്ടപ്പോൾ മാനസക്കിണ്ണം തൂവി
മെല്ലെപ്പുണർന്നപ്പോൾ പൂവാം കുരുന്നിലയായി ഞാൻ
ലക്ഷണമോതി കാക്കാത്തിക്കിളി കന്നിമലർക്കണി കൂട്ടിൽ
(പാലപ്പൂവിൻ....)

pālappūvin lolākkuṇḍe.. uṇḍe..
ambiḽippŏnnin kālttaḽayuṇḍe ..uṇḍe..
vĕḽḽikkiṇṇaṁ tuḽḽāṟuṇḍe uṇḍe
ālilagiṅṅiṇi kĕṭṭāṟuṇḍe uṇḍe
kaṇṇil kāṇā kārmaṣiyuṇḍe uṇḍe
muttoṭ muttaṇi tāliyumuṇḍe uṇḍe
ninakkĕnnoḍiṣṭaṁ kūḍunnuṇḍo
illillīllillilleyillā..
(pālappūvin....)

tāḽilakkumbiḽil maññiḽaṁ tuḽḽiyil
ālola lolākk tuḽḽikkuṇuṅṅumboḽ
kālttaḽameḽattil ikkiḽi pūkkumboḽ
kŏñjiyadĕnde nī
tāḽilakkumbiḽil maññiḽaṁ tuḽḽiyil
ālola lolākk tuḽḽikkuṇuṅṅumboḽ
kālttaḽameḽattil ikkiḽi pūkkumboḽ
kŏñjiyillallo ñān
kādoḍu kādoraṁ āmaḻa ī maḻa pāgi
kaṇṇoḍu kaṇṇoraṁ ā maraṁ ī maraṁ pūttu
ā malayīmala tĕnmala melĕyŏrāyiraṁ kāndāri pūttu
(pālappūvin....)

ārumallĕṅgiluṁ ŏnnumillĕṅgiluṁ ĕnnilĕyĕnnilĕ
kannikkināvinṟĕ tīrattiṟaṅṅiya
snehanilāvinṟĕ rājagumāriyalle
ārumallĕṅgiluṁ ŏnnumillĕṅgiluṁ ĕnnilĕyĕnnilĕ
kannikkināvinṟĕ tīrattiṟaṅṅiya
snehanilāvinṟĕ rājagumāranalle
nīyŏnnu tŏṭṭappoḽ mānasakkiṇṇaṁ tūvi
mĕllĕppuṇarnnappoḽ pūvāṁ kurunnilayāyi ñān
lakṣaṇamodi kākkāttikkiḽi kannimalarkkaṇi kūṭṭil
(pālappūvin....)