Paalam kadakkuvolam

പാലം കടക്കുവോളം
Work
Year
Language

പാലം കടക്കുവോളം നാരായണ നാരായണ
പാലം കടന്നു ചെന്നാൽ കൂരായണ കൂരായണ

അയ്യോ അങ്ങനെ പറയാമോ
പറയാൻ പാടില്ല
പക്ഷേ കലിയുഗത്തിന്റെ കലാപരിപാടിയല്ലേ
(പാലം..)

മനമേ അടി മനമേ
എതിരേ ചന്ദ്രനുദിച്ചുയരും നേരം
എന്നുമിത്തിരി മരവെള്ളമകത്തു ചെന്നാൽ
മറക്കാം എല്ലാം മറക്കാം പിന്നെ
മനസ്സിനകം ചേർത്തലപ്പൂരപ്പറമ്പ്
കുട്ടപ്പാ പൊന്നു കുട്ടപ്പാ
ഓ കുപ്പിയെട് ഗ്ലാസ്സെട്
ഈ രണ്ടൗൺസടിയെടാ കുട്ടപ്പാ

അളിയാ പട്ടയ്ക്ക് ലഹരി വെച്ചതാരാ
അറിയില്ലേ ഞാനേ നീയേ മഹാനാടാ (പാലം..)
കരളെ അടി കരളേ
എതിരേ ഭൂമി കിടന്നുരുളും നേരം
എന്നുമുള്ളിലീ കഞ്ചാവിൻ ലഹരി ചെന്നാൽ
തളിരാ നല്ല കുളിരാ
പിന്നെ തലക്കകം നല്ല കൊടുങ്ങല്ലൂർ ഭരണിപ്പറമ്പ്
തങ്കപ്പാ പൊന്നു തങ്കപ്പാ
ഓ.. കുടുക്കയെട് കൂടെട്

ആഞ്ഞൊന്നു വലിയെടാ തങ്കപ്പാ
അളിയാ കഞ്ചാവിനു കറക്കം വെച്ചതാരാ
സത്യം പറയട്ടെ , എന്റെ അച്ഛനാ !

pālaṁ kaḍakkuvoḽaṁ nārāyaṇa nārāyaṇa
pālaṁ kaḍannu sĕnnāl kūrāyaṇa kūrāyaṇa

ayyo aṅṅanĕ paṟayāmo
paṟayān pāḍilla
pakṣe kaliyugattinṟĕ kalābaribāḍiyalle
(pālaṁ..)

maname aḍi maname
ĕdire sandranudiccuyaruṁ neraṁ
ĕnnumittiri maravĕḽḽamagattu sĕnnāl
maṟakkāṁ ĕllāṁ maṟakkāṁ pinnĕ
manassinagaṁ serttalappūrappaṟamp
kuṭṭappā pŏnnu kuṭṭappā
o kuppiyĕṭ glāssĕṭ
ī raṇḍauṇsaḍiyĕḍā kuṭṭappā

aḽiyā paṭṭaykk lahari vĕccadārā
aṟiyille ñāne nīye mahānāḍā (pālaṁ..)
karaḽĕ aḍi karaḽe
ĕdire bhūmi kiḍannuruḽuṁ neraṁ
ĕnnumuḽḽilī kañjāvin lahari sĕnnāl
taḽirā nalla kuḽirā
pinnĕ talakkagaṁ nalla kŏḍuṅṅallūr bharaṇippaṟamp
taṅgappā pŏnnu taṅgappā
o.. kuḍukkayĕṭ kūḍĕṭ

āññŏnnu valiyĕḍā taṅgappā
aḽiyā kañjāvinu kaṟakkaṁ vĕccadārā
satyaṁ paṟayaṭṭĕ , ĕnṟĕ acchanā !