Paalakkombatte

പാലക്കൊമ്പത്തെ
Year
Language

പാലക്കൊമ്പത്തേ ചങ്ങാലിത്തത്തമ്മേ
പാട്ടുപാടിനീവാ
രാജമല്ലിക്കും രാപ്പാടിത്തുമ്പിക്കും
കൂട്ടുകാരിയായ് വാ
കാടുകേറും പൂനിലാവില്‍ കാവുറങ്ങും പൊയ്കയില്‍
പവിഴമല്ലീ ശയ്യയില്‍
പാലക്കൊമ്പത്തെ.....

ഇത്തിരിനെഞ്ചിലെ ഒത്തിരിവ്യാമോഹം താനേ
പുത്തരി പൊങ്കാലച്ചോറുണ്ണും നേരം
വിത്തുവിതച്ചതു മുത്താകുമ്പോഴും ഓരോ
സ്വപ്നവിരുന്നിങ്ങെത്തിച്ചേരുമ്പോഴും
പൂരങ്ങള്‍ കൂടാന്‍ തേരിലേറാന്‍
ആയിരം പൊന്നാര്യന്‍ കൊയ്യാം

ചക്കരവള്ളിച്ചിത്തിരമുത്തശ്ശീ ചൊല്ലൂ
ചൊക്കിയചുണ്ടത്തിക്കുറി നൂറോ പാലോ!
തൈക്കിളവിക്കും തങ്കനിലാക്കിണ്ണം തൂവും
തെക്കിനിമുറ്റത്തീരടി ശേലും തേരും
ഉള്ളങ്ങള്‍ തുള്ളി ഊയലാടും
സ്വാദിതോ സ്വാദല്ലിന്നൊന്നും

pālakkŏmbatte saṅṅālittattamme
pāṭṭubāḍinīvā
rājamallikkuṁ rāppāḍittumbikkuṁ
kūṭṭugāriyāy vā
kāḍugeṟuṁ pūnilāvil kāvuṟaṅṅuṁ pŏygayil
paviḻamallī śayyayil
pālakkŏmbattĕ.....

ittirinĕñjilĕ ŏttirivyāmohaṁ tāne
puttari pŏṅgālaccoṟuṇṇuṁ neraṁ
vittuvidaccadu muttāgumboḻuṁ oro
svapnavirunniṅṅĕtticcerumboḻuṁ
pūraṅṅaḽ kūḍān derileṟān
āyiraṁ pŏnnāryan kŏyyāṁ

sakkaravaḽḽiccittiramuttaśśī sŏllū
sŏkkiyasuṇḍattikkuṟi nūṟo pālo!
taikkiḽavikkuṁ taṅganilākkiṇṇaṁ tūvuṁ
tĕkkinimuṭrattīraḍi śeluṁ teruṁ
uḽḽaṅṅaḽ tuḽḽi ūyalāḍuṁ
svādido svādallinnŏnnuṁ