Paalaalittumbi

പാലാഴിത്തുമ്പി
Work
Year
Language

പാലാഴിത്തുമ്പീ ചേലേഴും തുമ്പീ
മഴവില്ലിന്‍ ചിറകേറി വാ
മോഹപ്പൂത്താലം നീ സ്നേഹപ്പൂത്താലം
കനവിന്റെ കണ്ണായ് നീ വാ...
അരിമുല്ലപ്പൂവിന്‍ അധരത്തിലും
കുളിര്‍മഞ്ഞു തൂകും മണിത്തെന്നലേ
ഇനി നിന്‍ പാട്ടിന്‍ മണിവീണയും എനിക്കല്ലയോ....
(പാലാഴിത്തുമ്പീ...)

പുളകങ്ങള്‍ ചൂടും മിഴിപ്പൊയ്ക തന്നില്‍
കുമുദങ്ങളേന്തും ശരത്കാലസന്ധ്യേ
മലര്‍ത്തിങ്കള്‍ നിന്നെ വിളിക്കുന്നു ദൂരെ
മണിവേണുനാദം കേള്‍ക്കുന്നുവോ നീ
കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍
കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍
(പാലാഴിത്തുമ്പീ...)

ഈറന്‍നിലാവിന്‍ കവിളിൽ തലോടും
ശ്യാമശകുന്തം നിനവില്‍ മുകരും
എനിക്കായ് നിന്‍ മിഴി ഉണരുകയില്ലേ
വനമുല്ല ചൂടി ഒരുങ്ങുകയില്ലേ
കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍
കൊതി തീരുമ്പോള്‍ ഇനിയൊരു പ്രേമഗീതം
മതിയാവോളം നിന്‍ കരള്‍ നുകരാം ഞാന്‍
(പാലാഴിത്തുമ്പീ...)
ഹ്‌മം ..ഹ്‌മം ...ഹ്‌മം
ആ ..ആ .. ലാ ല ലാ ...ലാ ല ലാ ..

pālāḻittumbī seleḻuṁ tumbī
maḻavillin siṟageṟi vā
mohappūttālaṁ nī snehappūttālaṁ
kanavinṟĕ kaṇṇāy nī vā...
arimullappūvin adharattiluṁ
kuḽirmaññu tūguṁ maṇittĕnnale
ini nin pāṭṭin maṇivīṇayuṁ ĕnikkallayo....
(pālāḻittumbī...)

puḽagaṅṅaḽ sūḍuṁ miḻippŏyga tannil
kumudaṅṅaḽenduṁ śaratkālasandhye
malarttiṅgaḽ ninnĕ viḽikkunnu dūrĕ
maṇiveṇunādaṁ keḽkkunnuvo nī
kŏdi tīrumboḽ iniyŏru premagīdaṁ
madiyāvoḽaṁ nin karaḽ nugarāṁ ñān
kŏdi tīrumboḽ iniyŏru premagīdaṁ
madiyāvoḽaṁ nin karaḽ nugarāṁ ñān
(pālāḻittumbī...)

īṟannilāvin kaviḽil taloḍuṁ
śyāmaśagundaṁ ninavil mugaruṁ
ĕnikkāy nin miḻi uṇarugayille
vanamulla sūḍi ŏruṅṅugayille
kŏdi tīrumboḽ iniyŏru premagīdaṁ
madiyāvoḽaṁ nin karaḽ nugarāṁ ñān
kŏdi tīrumboḽ iniyŏru premagīdaṁ
madiyāvoḽaṁ nin karaḽ nugarāṁ ñān
(pālāḻittumbī...)
h‌maṁ ..h‌maṁ ...h‌maṁ
ā ..ā .. lā la lā ...lā la lā ..