പാലാഴി മഥനം കഴിഞ്ഞു
പാർവ്വണ ചന്ദ്രിക വിരിഞ്ഞു
മനസ്സിൻ ചിപ്പിയിൽ പവിഴച്ചിപ്പിയിൽ
മൃതസഞ്ജീവനി നിറഞ്ഞു
വസന്തവധുവിനെ വരനണിയിച്ചൂ
വജ്രം പതിച്ചൊരു പൂത്താലി (വസന്ത)
സുമംഗലീ...സുമംഗലീ...സുമംഗലീ
സ്വർഗ്ഗ സദസ്സിൽ നിനക്കു കിട്ടി
സുവർണ്ണ സോപാനം
മരിച്ച മദനൻ ഉയിർത്തെഴുന്നേറ്റു
മന്നിൻ ചെഞ്ചൊടി പൂവിട്ടു
പ്രേമമയീ...പ്രേമമയീ...പ്രേമമയീ
പ്രിയതമൻ വരും നിനക്കു കിട്ടും
നിറഞ്ഞ രോമാഞ്ചം
pālāḻi mathanaṁ kaḻiññu
pārvvaṇa sandriga viriññu
manassin sippiyil paviḻaccippiyil
mṛtasañjīvani niṟaññu
vasandavadhuvinĕ varanaṇiyiccū
vajraṁ padiccŏru pūttāli (vasanda)
sumaṁgalī...sumaṁgalī...sumaṁgalī
svargga sadassil ninakku kiṭṭi
suvarṇṇa sobānaṁ
maricca madanan uyirttĕḻunneṭru
mannin sĕñjŏḍi pūviṭṭu
premamayī...premamayī...premamayī
priyadaman varuṁ ninakku kiṭṭuṁ
niṟañña romāñjaṁ