ഹയ്യാഹോ... ഹയ്യാഹോ...
പാല പൂത്തതു് കുടകപ്പാല കുടകപ്പാല - ഓഹോ
പാറ കണ്ടതു് ജീരകപ്പാറ - ജീരകപ്പാറ
കാട്ടിലോടിപ്പോയതു് മാനോ - പൊന്മാനോ
പാട്ടു മൂളിപോയവളേ - പെണ്ണാളേ
(ഹയ്യാഹോ..)
(പാലപൂത്തതു് )
കുന്നിമലമേലേ - ഓ...
കുടകുമലമേലേ - ഓ...
കുറവനും കുറത്തിയും മാരകേളിയാടി
(ഹയ്യാഹോ..)
പച്ചകുത്തിയപെണ്ണേ പെണ്ണേ
പുത്തരിനാള്‍ തേനെടുത്തു കൊണ്ടുവായോ വേഗം
കൊണ്ടുവായോ - കൊണ്ടുവായോ - കൊണ്ടുവായോ - വേഗം
(ഹയ്യാഹോ..)
ആര്‍ത്തലച്ചതു കാട്ടിലെ ചോല - ഓഹോ
കോര്‍ത്തുവെച്ചതു താമരമാല
മാലകോര്‍ത്തവളെവിടെപ്പോയു്
എവിടെപ്പോയു് എവിടെപ്പോയു്
കാറ്റേ - ഇളം കാറ്റേ
മാടം വിട്ടവളെവിടെപ്പോയു്
കണ്ടാല്‍ പോയി ചൊല്ലൂ കണ്ടാല്‍ പോയു് ചൊല്ലൂ