Paal saranigalil

പാല്‍ സരണികളില്‍
Year
Language

പാല്‍‌സരണികളില്‍ കാല്‍സരമഴകള്‍
പുല്‍ക്കൊടികളിലെ പനിമണികള്‍
കാണാത്ത രൂപം കേള്‍ക്കാത്ത നാദം
തേടുന്ന കാറ്റാടികള്‍
അനുഭവം തന്ന ചമയം
വീണ്ടുമണിയും രംഗകലകള്‍
(പാല്‍‌സരണികളില്‍‍)

ആകാശമില്ല... അതിരുമില്ല...
ആധാരമില്ല... അളവുമില്ല...
വിണ്‍ഗംഗയില്‍ വീണ മണ്‍ചന്ദനം
കണ്മുന്നില്‍ ഈ നര്‍മ്മദാ നാടകം
ഇക്കിളിമനസ്സിലെ ഒത്തിരി നിനവിനുമക്കരെ-
തുഴയുമൊരിത്തിരി കനവുകളമ്മാനമാടുമ്പോഴും
മൊഴികളില്‍ പൂത്ത ചിരികള്‍
കോര്‍ത്ത ചലനം തീര്‍ത്ത നടനം
(പാല്‍‌സരണികളില്‍)

വഴിമറന്നു കുഴിയില്‍ വീണു പിടയും
കരളെടുത്തു കളിച്ചിലങ്ക പണിയും
നിടിയലണിയുമൊരു വിധിയിലിടമനസ്സു
മധുരസമമെരിയുമെങ്കില്‍...
ഇടയിലിളകുമൊരു ചടുല നിമിഷഗതി
തടവിലിടുമഭിനയം...

സ്വര്‍‌വ്വധു കുലമണി ഉര്‍വ്വശിയുടെ കല
സര്‍വ്വവുമടിതൊഴുതിടുമൊരു യുവനിര
ഉടലുമുയിരുമിടുമുലകിനു കൊടിയിടും
ഇവിടെയവിടെ നവ നടനജതി വിതറും

കണ്ണകി ചെയ്ത മഹാശപഥങ്ങടെ
കണ്ണിയിലാദി വിരുന്നു തരും
ഒരുപിടി മധുരവുമനുപമലഹരിയും
അവയിലൊരതിശയ കഥയുടെ നിറകൊലുസ്സും
(പാല്‍‌സരണികളില്‍)

pāl‌saraṇigaḽil kālsaramaḻagaḽ
pulkkŏḍigaḽilĕ panimaṇigaḽ
kāṇātta rūbaṁ keḽkkātta nādaṁ
teḍunna kāṭrāḍigaḽ
anubhavaṁ tanna samayaṁ
vīṇḍumaṇiyuṁ raṁgagalagaḽ
(pāl‌saraṇigaḽil)

āgāśamilla... adirumilla...
ādhāramilla... aḽavumilla...
viṇgaṁgayil vīṇa maṇsandanaṁ
kaṇmunnil ī narmmadā nāḍagaṁ
ikkiḽimanassilĕ ŏttiri ninavinumakkarĕ-
tuḻayumŏrittiri kanavugaḽammānamāḍumboḻuṁ
mŏḻigaḽil pūtta sirigaḽ
kortta salanaṁ tīrtta naḍanaṁ
(pāl‌saraṇigaḽil)

vaḻimaṟannu kuḻiyil vīṇu piḍayuṁ
karaḽĕḍuttu kaḽiccilaṅga paṇiyuṁ
niḍiyalaṇiyumŏru vidhiyiliḍamanassu
madhurasamamĕriyumĕṅgil...
iḍayiliḽagumŏru saḍula nimiṣagadi
taḍaviliḍumabhinayaṁ...

svar‌vvadhu kulamaṇi urvvaśiyuḍĕ kala
sarvvavumaḍidŏḻudiḍumŏru yuvanira
uḍalumuyirumiḍumulaginu kŏḍiyiḍuṁ
iviḍĕyaviḍĕ nava naḍanajadi vidaṟuṁ

kaṇṇagi sĕyda mahāśabathaṅṅaḍĕ
kaṇṇiyilādi virunnu taruṁ
ŏrubiḍi madhuravumanubamalahariyuṁ
avayilŏradiśaya kathayuḍĕ niṟagŏlussuṁ
(pāl‌saraṇigaḽil)