Paahi paramporule

പാഹി പരംപൊരുളേ
Year
Language

പാഹി പരം‌പൊരുളേ ശിവശിവ നാമജപപ്പൊരുളേ
വരവര്‍‌ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ
ചന്ദ്രകലാധര സങ്കടനാശക സന്തതമുണരുക നീ
ശിവശിവ ശിവശംഭോ - ശിവശംഭോ
ഹരഹര ഹരശംഭോ - ശിവശംഭോ
(പാഹി പരം‌പൊരുളേ)

ഗംഗയുണര്‍ത്തുക നീ... സ്വരസന്ധ്യയുണര്‍ത്തുക നീ...
സത്യമുണര്‍ത്തുക നീ... വരതത്ത്വമുണര്‍ത്തുക നീ...
ഇനി നിന്‍റെ വരാഭയമുദ്രയിലഖിലം മൂടിവിടര്‍ത്തുക നീ
നിരതനിരാമയ മന്ത്രജപത്തിനു നീരാജനമാം നീ
ശിവശിവ ശിവശംഭോ - ശിവശംഭോ
ഹരഹര ഹരശംഭോ - ശിവശംഭോ

ഭസ്മമൊരുക്കുക നീ... നടഭൈരവി പാടുക നീ...
മേഘമുയര്‍ത്തുക നീ... തുടി തൊട്ടുതലോടുക നീ...
ഇനി നിന്‍റെ ജടാമയമുടിയിലുഷസ്സിന്‍ നന്മ കൊളുത്തുക നീ
ഹിമഗിരിനന്ദിനിയിവളുടെ നെഞ്ചില്‍ ഹംസധ്വനിയാം നീ
ശിവശിവ ശിവശംഭോ - ശിവശംഭോ
ഹരഹര ഹരശംഭോ - ശിവശംഭോ
(പാഹി പരം‌പൊരുളേ)

pāhi paraṁ‌pŏruḽe śivaśiva nāmajabappŏruḽe
varavar‌ṇṇini śubhagāmini umadan padiye
sandragalādhara saṅgaḍanāśaga sandadamuṇaruga nī
śivaśiva śivaśaṁbho - śivaśaṁbho
harahara haraśaṁbho - śivaśaṁbho
(pāhi paraṁ‌pŏruḽe)

gaṁgayuṇarttuga nī... svarasandhyayuṇarttuga nī...
satyamuṇarttuga nī... varadattvamuṇarttuga nī...
ini ninṟĕ varābhayamudrayilakhilaṁ mūḍiviḍarttuga nī
niradanirāmaya mandrajabattinu nīrājanamāṁ nī
śivaśiva śivaśaṁbho - śivaśaṁbho
harahara haraśaṁbho - śivaśaṁbho

bhasmamŏrukkuga nī... naḍabhairavi pāḍuga nī...
meghamuyarttuga nī... tuḍi tŏṭṭudaloḍuga nī...
ini ninṟĕ jaḍāmayamuḍiyiluṣassin nanma kŏḽuttuga nī
himagirinandiniyivaḽuḍĕ nĕñjil haṁsadhvaniyāṁ nī
śivaśiva śivaśaṁbho - śivaśaṁbho
harahara haraśaṁbho - śivaśaṁbho
(pāhi paraṁ‌pŏruḽe)