Paadunnu visuppaksigal

പാടുന്നു വിഷുപ്പക്ഷികള്‍
Year
Language

പാടുന്നു വിഷുപക്ഷികള്‍ മെല്ലെ
മേട സംക്രമ സന്ധ്യയില്‍...
ഒന്ന് പൂക്കാന്‍ മറന്നേ പോയൊരു
കൊന്ന തന്‍ കുളിര്‍ ചില്ലമേല്‍
(പാടുന്നു വിഷുപക്ഷികള്‍ മെല്ലെ..)

കാറ്റു തൊട്ടു വിളിച്ചു മെല്ലെ നിന്‍
കാതിലോരോന്നു ചൊല്ലവേ (2)
കേട്ടുവോ നിന്‍റെ ബാല്യകാലത്തിന്‍
കാല്‍ ചിലമ്പിലെ മര്‍മരം

മാവ് പൂത്ത തൊടികളും
മുറ്റത്താദ്യം പൂവിട്ട മുല്ലയും (2)
ആറ്റു തീരത്തിലഞ്ഞി കാവിലെ
ആര്‍ദ്രമാം ശംഖു നാദവും (2)
ആര്‍ദ്രമാം ശംഖു നാദവും
നന്മ തോറ്റുവാനെത്തും പാണന്റെ
നന്തുണി പാട്ടിന്‍ ഈണവും (2)
ഒറ്റ താമര മാത്രം പൂവിടും
പുണ്യ കാല പുലരിയും
പുണ്യ കാല പുലരിയും

രാത്രിയില്‍ മുളം കാട്ടില്‍ നിന്നാരോ
മൂളും ഹിന്ദോള രാഗവും (2)
സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍
സത്യത്തില്‍ മുന്നില്‍ നില്‍പ്പതും (2)
ഏതോ ലജ്ജയാല്‍ നീ മുഖം തുടുത്താകെ
വാടി തളര്‍ന്നതും (2)
ഓര്‍മ്മകള്‍ മഞ്ഞു പാളികള്‍ മാറ്റി
ഇന്നും നിന്നെ വിളിക്കവേ (2)
സ്നേഹ സാന്ദ്രമായ് പൂക്കുന്നു നീയേ
പാഴ്തോടിയിലെ കൊന്ന പോല്‍.. (2)
പാഴ്തോടിയിലെ കൊന്ന പോല്‍..
കണിക്കൊന്ന പോല്‍..
കാണാ കൊന്ന പോല്‍...

pāḍunnu viṣubakṣigaḽ mĕllĕ
meḍa saṁkrama sandhyayil...
ŏnn pūkkān maṟanne poyŏru
kŏnna tan kuḽir sillamel
(pāḍunnu viṣubakṣigaḽ mĕllĕ..)

kāṭru tŏṭṭu viḽiccu mĕllĕ nin
kādiloronnu sŏllave (2)
keṭṭuvo ninṟĕ bālyagālattin
kāl silambilĕ marmaraṁ

māv pūtta tŏḍigaḽuṁ
muṭrattādyaṁ pūviṭṭa mullayuṁ (2)
āṭru tīrattilaññi kāvilĕ
ārdramāṁ śaṁkhu nādavuṁ (2)
ārdramāṁ śaṁkhu nādavuṁ
nanma toṭruvānĕttuṁ pāṇanṟĕ
nanduṇi pāṭṭin īṇavuṁ (2)
ŏṭra tāmara mātraṁ pūviḍuṁ
puṇya kāla pulariyuṁ
puṇya kāla pulariyuṁ

rātriyil muḽaṁ kāṭṭil ninnāro
mūḽuṁ hindoḽa rāgavuṁ (2)
svapnattil mātraṁ kaṇḍa gandharvan
satyattil munnil nilppaduṁ (2)
edo lajjayāl nī mukhaṁ tuḍuttāgĕ
vāḍi taḽarnnaduṁ (2)
ormmagaḽ maññu pāḽigaḽ māṭri
innuṁ ninnĕ viḽikkave (2)
sneha sāndramāy pūkkunnu nīye
pāḻdoḍiyilĕ kŏnna pol.. (2)
pāḻdoḍiyilĕ kŏnna pol..
kaṇikkŏnna pol..
kāṇā kŏnna pol...