Paadunnoo pula

പാടുന്നൂ പുഴ
Year
Language

പാടുന്നൂ - പുഴ പാടുന്നൂ
പാരാവാരം തേടുന്നൂ
എന്നാത്മസംഗീതനാദമേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ

നിറകതിര്‍ പുഞ്ചിരിപ്പൂവുമായി
നിത്യാനുരാഗത്തിന്‍ പാട്ടുമായി (നിറകതിര്‍)
എന്‍ ജീവസാരമേ നീ വരില്ലേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ

കുളിരാര്‍ന്നു ചില്ലകള്‍ തളിരണിഞ്ഞു
കുരുക്കുത്തിമുല്ലകള്‍ ചിലമ്പണിഞ്ഞു (കുളിരാര്‍ന്നു)
ഈറന്‍ ശരത്കാല മേള കാണാന്‍
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ
പാടുന്നൂ - പുഴ പാടുന്നൂ

ഈ ശരത്കാലം കഴിഞ്ഞു പോകും
ഈ സ്വപ്നലോകം മറഞ്ഞുപോകും (ഈ ശരത്കാലം)
എങ്കിലുമെങ്കിലും എന്‍ കിനാവേ
എന്‍ ദാഹം നിന്നേ വിളിക്കുന്നൂ (പാടുന്നൂ)

pāḍunnū - puḻa pāḍunnū
pārāvāraṁ teḍunnū
ĕnnātmasaṁgīdanādame
ĕn dāhaṁ ninne viḽikkunnū
pāḍunnū - puḻa pāḍunnū

niṟagadir puñjirippūvumāyi
nityānurāgattin pāṭṭumāyi (niṟagadir)
ĕn jīvasārame nī varille
ĕn dāhaṁ ninne viḽikkunnū
pāḍunnū - puḻa pāḍunnū

kuḽirārnnu sillagaḽ taḽiraṇiññu
kurukkuttimullagaḽ silambaṇiññu (kuḽirārnnu)
īṟan śaratkāla meḽa kāṇān
ĕn dāhaṁ ninne viḽikkunnū
pāḍunnū - puḻa pāḍunnū

ī śaratkālaṁ kaḻiññu poguṁ
ī svapnalogaṁ maṟaññuboguṁ (ī śaratkālaṁ)
ĕṅgilumĕṅgiluṁ ĕn kināve
ĕn dāhaṁ ninne viḽikkunnū (pāḍunnū)