Paadume nyaaan paadume

പാടുമേ ഞാന്‍ പാടുമേ
Year
Language

പാടുമേ ഞാന്‍ പാടുമേ
മാനസവേദിയില്‍ നീയണയുമ്പോള്‍
ആനന്ദലഹരിയിലാറാടി ഞാന്‍
പാടുമേ പാടുമേ
പാടുമേ ഞാന്‍ പാടുമേ

നിന്‍ കരപല്ലവ ലാളനമല്ലോ
എന്‍ മണിവീണയും ഞാനും
നിന്‍ കൃപാരസ വൈഭവമല്ലോ
എന്നിലുയരും ഗാനം
പാടുമേ ഞാന്‍ പാടുമേ

നാദധാരയിലാനന്ദലഹരിയില്‍
ഏതോ മധുരമാം വിസ്മൃതിയില്‍
അലിഞ്ഞലിഞ്ഞു ഞാനില്ലാതാകിലും
ഓര്‍ക്കുക നീയെന്‍ രാഗം (പാടുമേ)

പാടിത്തീരും മുന്‍പേ മാമക
നാദം തളരുന്നല്ലോ
വീണക്കമ്പിയില്‍ വിരലിടറുന്നു
രാഗം തകരുന്നൂ - രാഗം തകരുന്നൂ
എന്റെ രാഗം... തകരുന്നൂ

pāḍume ñān pāḍume
mānasavediyil nīyaṇayumboḽ
ānandalahariyilāṟāḍi ñān
pāḍume pāḍume
pāḍume ñān pāḍume

nin karaballava lāḽanamallo
ĕn maṇivīṇayuṁ ñānuṁ
nin kṛpārasa vaibhavamallo
ĕnniluyaruṁ gānaṁ
pāḍume ñān pāḍume

nādadhārayilānandalahariyil
edo madhuramāṁ vismṛtiyil
aliññaliññu ñānillādāgiluṁ
orkkuga nīyĕn rāgaṁ (pāḍume)

pāḍittīruṁ munpe māmaga
nādaṁ taḽarunnallo
vīṇakkambiyil viraliḍaṟunnu
rāgaṁ tagarunnū - rāgaṁ tagarunnū
ĕnṟĕ rāgaṁ... tagarunnū