പാടും വാനമ്പാടീ
ദൂരെ ...ദൂരെ ...
കേഴും ഹൃദയം തേങ്ങി
നീളെ ...നീളെ ...
താഴമ്പൂവിനും താഴേക്കാട്ടിനും
ഇഴയും ശോകരാഗം ...
അകലെ ...അഴലേറും കനവായിരം ...
(പാടും)
കന്നിമണിമുത്തു വീണു
ചിത്രവര്‍ണ്ണ ചില്ലുടഞ്ഞു
ഇടനെഞ്ചിലോ ഇരുള്‍ സാഗരം
മറവാടിടും ഈ നിഴല്‍ നാടകം
മിഴിനീരിതില്‍ മൊഴിമായുമോ
അലയേറി ആഴിയുലഞ്ഞാടി
ഈ മാത്രയില്‍ ...
(പാടും )
ശിബിരതളം നിറഞ്ഞു
ശിശിര നിലാവു മാഞ്ഞു
ഇതള്‍ക്കാട്ടിലോ മരുപ്പാഴ്മരം
പകയേറിടും നിന്‍ കനല്‍ മാനസം
കണ്ണീരിതില്‍ കനലാറുമോ
കരള്‍ നീറി ജ്വാല തിരയാളി
ഈ രാത്രിയില്‍ ...
(പാടും)