പാടും വാനമ്പാടീ
ദൂരെ ... ദൂരെ ...
കേഴും ഹൃദയം തേങ്ങി
നീളെ ... നീളെ ...
താഴമ്പൂവിനും താഴേക്കാട്ടിനും
ഇഴയും ശോകരാഗം ...
അകലെ ... അഴലേറും കനവായിരം ... ഹോ ...
(പാടും)
കന്നിമണിമുത്തു വീണു
ചിത്രവര്‍ണ്ണ ചില്ലുടഞ്ഞു
ഇടനെഞ്ചിലോ ഇരുള്‍ സാഗരം
മറവാടിടും ഈ നിഴല്‍ നാടകം
മിഴിനീരിതില്‍ മൊഴിമായുമോ
അലയേറി ആഴിയുലഞ്ഞാടി
ഈ മാത്രയില്‍ ...
(പാടും )
ശിബിരതളം നിറഞ്ഞു
ശിശിര നിലാവു മാഞ്ഞു
ഇതള്‍ക്കാട്ടിലോ മരുപ്പാഴ്മരം
പകയേറിടും നിന്‍ കനല്‍ മാനസം
കണ്ണീരിതില്‍ കനലാറുമോ
കരള്‍ നീറി ജ്വാല തിരയാളി
ഈ രാത്രിയില്‍ ...
(പാടും)