Paadum nisayidil aadum taruni nyaaan

പാടും നിശയിതില്‍ ആടും തരുണി ഞാന്‍
Year
Language

പാടും നിശയിതിൽ
ആടും തരുണി ഞാൻ
തുടിപോൽ തുടിക്കും അധരം ഒന്നു
നുകരാൻ വരൂ നീ പ്രിയനേ

മാരൻ തരുന്ന പൂക്കൾ
മാറിൽ വിടരും വേള
മന്മഥകേളീ നടനവേള
മദനകുതൂഹല മേള
തരളിത ഹൃദയദലങ്ങളിൽ കുളിരിടും
രാസശൃംഗാര മേള
(പാടും..)

ദാഹം വളരും തനുവിൽ
ചേർക്കുക മനമേ നീ
അസ്ഥികൾ തോറും പടർന്നിടട്ടേ
മാരസംഗമലഹരി
അടി മുതൽ മുടി വരെ
അണുവിലും തനുവിലും
സ്വർഗ്ഗനിർവൃതി പകരൂ
(പാടൂ..)

pāḍuṁ niśayidil
āḍuṁ taruṇi ñān
tuḍibol tuḍikkuṁ adharaṁ ŏnnu
nugarān varū nī priyane

māran darunna pūkkaḽ
māṟil viḍaruṁ veḽa
manmathageḽī naḍanaveḽa
madanagudūhala meḽa
taraḽida hṛdayadalaṅṅaḽil kuḽiriḍuṁ
rāsaśṛṁgāra meḽa
(pāḍuṁ..)

dāhaṁ vaḽaruṁ tanuvil
serkkuga maname nī
asthigaḽ toṟuṁ paḍarnniḍaṭṭe
mārasaṁgamalahari
aḍi mudal muḍi varĕ
aṇuviluṁ tanuviluṁ
svargganirvṛti pagarū
(pāḍū..)