Paadubettu paadannalil

പാടുപെട്ടു പാടങ്ങളില്‍
Year
Language

പാടുപെട്ടു പാടങ്ങളില്‍ പണിയെടുക്കും പാവങ്ങള്‍ക്കു
പട്ടിണിക്കു ചീട്ടുചെന്നാല്‍ ശരിയോ തെറ്റോ
പ്രേമമെന്ന പേരു ചൊല്ലി മാനമുള്ള പെണ്ണുങ്ങളെ
പെരുവഴിയില്‍ തള്ളുവതു ശരിയോ തെറ്റോ

വേര്‍പ്പൊഴുക്കി വേണ്ട പോലെ വേല ചെയ്തു പിന്നെ കൂലി
വേണമെന്നു ചൊല്ലുന്നതു് ശരിയോ തെറ്റോ
വേലചെയ്തിടാതെ വീടുകാവലായിരുന്നു ചോറു
മൂക്കു മുട്ടെത്തിന്നുവതു ശരിയോ തെറ്റോ

കള്ളടിച്ചു പള്ള വീര്‍ത്തു കണ്ടമാനം കഴിയുന്നവന്‍
കാശില്ലാതെ കഷ്ടപ്പെട്ടാല്‍ ശരിയോ തെറ്റോ
നെഞ്ചിലോ വിഷം നിറച്ചു പഞ്ചസാരവാക്കുരച്ചു
വഞ്ചനകള്‍ ചെയ്യുന്നതു ശരിയോ തെറ്റോ

അവന്റെ ബുദ്ധി എന്റെ ശക്തി നിന്റെ യുക്തിയൊന്നു പോലെ
ആകണമെന്നോതുവതു ശരിയോ തെറ്റോ
സ്വാര്‍ത്ഥപരമായി പരമാര്‍ത്ഥതവെടിഞ്ഞു പണം
ചേര്‍ത്തു ചേര്‍ത്തു വയ്ക്കുന്നതു ശരിയോ തെറ്റോ

കണ്ണില്ലാതെ കയ്യില്ലാതെ കണ്ണില്‍കാണും യാചകരില്‍
കനിവില്ലാതെ കഴയുവതു ശരിയോ തെറ്റോ
ഇപ്രപഞ്ചസൃഷ്ടിചെയ്തു രക്ഷശിക്ഷയേകുമീശന്‍
ഇല്ലയെന്നു ചൊല്ലുവതു ശരിയോ തെറ്റോ

ശരിയോ തെറ്റോ ശരിയോ തെറ്റോ

pāḍubĕṭṭu pāḍaṅṅaḽil paṇiyĕḍukkuṁ pāvaṅṅaḽkku
paṭṭiṇikku sīṭṭusĕnnāl śariyo tĕṭro
premamĕnna peru sŏlli mānamuḽḽa pĕṇṇuṅṅaḽĕ
pĕruvaḻiyil taḽḽuvadu śariyo tĕṭro

verppŏḻukki veṇḍa polĕ vela sĕydu pinnĕ kūli
veṇamĕnnu sŏllunnadu് śariyo tĕṭro
velasĕydiḍādĕ vīḍugāvalāyirunnu soṟu
mūkku muṭṭĕttinnuvadu śariyo tĕṭro

kaḽḽaḍiccu paḽḽa vīrttu kaṇḍamānaṁ kaḻiyunnavan
kāśillādĕ kaṣṭappĕṭṭāl śariyo tĕṭro
nĕñjilo viṣaṁ niṟaccu pañjasāravākkuraccu
vañjanagaḽ sĕyyunnadu śariyo tĕṭro

avanṟĕ buddhi ĕnṟĕ śakti ninṟĕ yuktiyŏnnu polĕ
āgaṇamĕnnoduvadu śariyo tĕṭro
svārtthabaramāyi paramārtthadavĕḍiññu paṇaṁ
serttu serttu vaykkunnadu śariyo tĕṭro

kaṇṇillādĕ kayyillādĕ kaṇṇilgāṇuṁ yāsagaril
kanivillādĕ kaḻayuvadu śariyo tĕṭro
iprabañjasṛṣṭisĕydu rakṣaśikṣayegumīśan
illayĕnnu sŏlluvadu śariyo tĕṭro

śariyo tĕṭro śariyo tĕṭro