Paadoo sakhee

പാടൂ സഖീ
Work
Year
Language

പാടൂ സഖീ പാടൂ ഗീതം പ്രേമഗീതം
പാടൂ സഖീ പാടൂ പ്രിയഗീതം പ്രേമഗീതം
കാതോർത്തുനില്ക്കുന്നു ഭൂമി
വെൺപൂമഞ്ഞു മാലകോർക്കും ഭൂമി
പാടൂ സഖീ പാടൂ പ്രിയഗീതം പ്രേമഗീതം

കാലൊച്ച കേട്ടില്ല കവിതേ വന്നീ
പ്രാണന്റെ പ്രാണനിൽ അമൃതം പകർന്നു
(കാലൊച്ച....)
മാലേയമണിഞ്ഞെത്തി വസന്തോൽസവം
ശാലീനസൌന്ദര്യത്തിൻ സുഗന്ധോൽസവം
പോരൂ നീ പോരൂ നീ - 2
കാതോർത്തുനില്ക്കുന്നു ഭൂമി
വെൺപൂമഞ്ഞു മാലകോർക്കും ഭൂമി
പാടൂ സഖീ പാടൂ
പ്രിയഗീതം പ്രേമഗീതം

കൂരിരുൾക്കാട്ടിൽ നീ വിളക്കായ് തെളിഞ്ഞു
തൂലികത്തുമ്പിൽ നീ മലരായ് വിരിഞ്ഞു
(കൂരിരുൾക്കാട്ടിൽ....)
പ്രാലേയമണികളിൽ കുളിരായി
ആലോലമുയരുന്ന കിളിയായി
ആടൂ നീ പാടൂ നീ - 2
കാതോർത്തുനില്ക്കുന്നു ഭൂമി
വെൺപൂമഞ്ഞു മാലകോർക്കും ഭൂമി
പാടൂ സഖീ പാടൂ
പ്രിയഗീതം പ്രേമഗീതം
(പാടൂ സഖീ....)

pāḍū sakhī pāḍū gīdaṁ premagīdaṁ
pāḍū sakhī pāḍū priyagīdaṁ premagīdaṁ
kādorttunilkkunnu bhūmi
vĕṇbūmaññu mālagorkkuṁ bhūmi
pāḍū sakhī pāḍū priyagīdaṁ premagīdaṁ

kālŏcca keṭṭilla kavide vannī
prāṇanṟĕ prāṇanil amṛtaṁ pagarnnu
(kālŏcca....)
māleyamaṇiññĕtti vasandolsavaṁ
śālīnasaൌndaryattin sugandholsavaṁ
porū nī porū nī - 2
kādorttunilkkunnu bhūmi
vĕṇbūmaññu mālagorkkuṁ bhūmi
pāḍū sakhī pāḍū
priyagīdaṁ premagīdaṁ

kūriruḽkkāṭṭil nī viḽakkāy tĕḽiññu
tūligattumbil nī malarāy viriññu
(kūriruḽkkāṭṭil....)
prāleyamaṇigaḽil kuḽirāyi
ālolamuyarunna kiḽiyāyi
āḍū nī pāḍū nī - 2
kādorttunilkkunnu bhūmi
vĕṇbūmaññu mālagorkkuṁ bhūmi
pāḍū sakhī pāḍū
priyagīdaṁ premagīdaṁ
(pāḍū sakhī....)