Paadividarnnoru

പാതിവിടർന്നൊരു
Year
Language

പാതി വിടർന്നൊരു പാരിജാതം
പാഴ്മണ്ണിൽ വീണു
പരിമളത്തെന്നൽ പഴിപറഞ്ഞകന്നു
പകലൊളി അതിനെ പരിഹസിച്ചു (പാതി)

വിധിയുടെ മടിയിൽ...
വിധിയുടെ മടിയിൽ വിരഹത്തളിർ പോൽ
വീണു കിടന്നാ പുഷ്പം
ഹൃദയം കൊണ്ടു പുണർന്നു പൂവിനെ
ഒരു പൂജാമലരാക്കി - ദേവൻ
ഒരു പൂജാമലരാക്കി (പാതി)

പുതു മണമുയരും...
പുതു മണമുയരും പുലരി ചിരിച്ചു
പൂവിനൊരുക്കീ തൽപ്പം
പുളകം കൊണ്ടു പുകഴ്ത്തി പൂവിനെ
നിലയറിയാത്തൊരു ലോകം - കരളിൻ
കഥ കാണാത്തൊരു ലോകം (പാതി)

pādi viḍarnnŏru pārijādaṁ
pāḻmaṇṇil vīṇu
parimaḽattĕnnal paḻibaṟaññagannu
pagalŏḽi adinĕ parihasiccu (pādi)

vidhiyuḍĕ maḍiyil...
vidhiyuḍĕ maḍiyil virahattaḽir pol
vīṇu kiḍannā puṣpaṁ
hṛdayaṁ kŏṇḍu puṇarnnu pūvinĕ
ŏru pūjāmalarākki - devan
ŏru pūjāmalarākki (pādi)

pudu maṇamuyaruṁ...
pudu maṇamuyaruṁ pulari siriccu
pūvinŏrukkī talppaṁ
puḽagaṁ kŏṇḍu pugaḻtti pūvinĕ
nilayaṟiyāttŏru logaṁ - karaḽin
katha kāṇāttŏru logaṁ (pādi)