Paadiraavum poonilaavum

പാതിരാവും പൂനിലാവും
Year
Language

പാതിരാവും പൂനിലാവും കണ്ണുപൊത്തിക്കളി
നെഞ്ചിലേതോ പാട്ടു പാടി പഞ്ചവര്‍ണ്ണക്കിളി
ശ്രുതിയുമായ് നീ വരൂ, മധുകണം നീ തരൂ
വിണ്ണിലെ പൊന്‍‌കിനാപ്പക്ഷീ...
നിലാപ്പക്ഷീ... നിലാപ്പക്ഷീ...
(പാതിരാവും)

കഥപറയുമീ നല്ല കരിമിഴികളില്‍
കളഭമഴ പൊഴിയുന്ന മൃദുമൊഴികളില്‍
കനലെരിയുമെന്‍ നെഞ്ചിലെ
കുളിരലകള്‍ തേടുന്നുവോ
പറയൂ സഖീ നീ, ഹൃദയവതി നീ
കവിതയിലെ കാണാക്കിളീ
വിരിയുമൊരു പൂവായി
മലരിതളില്‍ തേനായി
നീ പോരുമോ... നീ പോരുമോ...
(പാതിരാവും)

നിറപറയുമായ് ഭൂമി വരവേല്‌ക്കയായ്
തളിരൊളിയിണങ്ങുന്ന കിരണങ്ങളെ
അഴലകലുമീ ഗാനവും...
അഴകൊഴുകുമാനന്ദവും...
നുകരൂ സഖീ നീ, പ്രണയവതി നീ...
കനവറയിലെ പൈങ്കിളീ...
കടലലകള്‍ തേടുന്ന കുളിരരുവി നോവായി
നീ പോരുമോ... നീ പോരുമോ...
(പാതിരാവും)

pādirāvuṁ pūnilāvuṁ kaṇṇubŏttikkaḽi
nĕñjiledo pāṭṭu pāḍi pañjavarṇṇakkiḽi
śrudiyumāy nī varū, madhugaṇaṁ nī tarū
viṇṇilĕ pŏn‌kināppakṣī...
nilāppakṣī... nilāppakṣī...
(pādirāvuṁ)

kathabaṟayumī nalla karimiḻigaḽil
kaḽabhamaḻa pŏḻiyunna mṛdumŏḻigaḽil
kanalĕriyumĕn nĕñjilĕ
kuḽiralagaḽ teḍunnuvo
paṟayū sakhī nī, hṛdayavadi nī
kavidayilĕ kāṇākkiḽī
viriyumŏru pūvāyi
malaridaḽil tenāyi
nī porumo... nī porumo...
(pādirāvuṁ)

niṟabaṟayumāy bhūmi varavel‌kkayāy
taḽirŏḽiyiṇaṅṅunna kiraṇaṅṅaḽĕ
aḻalagalumī gānavuṁ...
aḻagŏḻugumānandavuṁ...
nugarū sakhī nī, praṇayavadi nī...
kanavaṟayilĕ paiṅgiḽī...
kaḍalalagaḽ teḍunna kuḽiraruvi novāyi
nī porumo... nī porumo...
(pādirāvuṁ)