Paadiraavil

പാതിരാവില്‍
Year
Language

ആ....ആ..അഹഹാ‍...അ..ആ‍..ആ ..ആ
പാതിരാവില്‍ പനിനീര്‍പ്പൂവായ്
പൗര്‍ണ്ണമി എന്തിനു വിരിഞ്ഞു
കാതരയെന്നെ ശാരദരാവില്‍
കാണാനെന്തിനു വന്നു ..വെറുതെ
കാണാനെന്തിനു വന്നു
(പാതിരാവില്‍)

സുഗന്ധരാവേ വേഴാമ്പലിനീ
സുവര്‍ണ്ണ മേഘം മഴ തരുമോ(സുഗന്ധ)
നനഞ്ഞ കണ്ണില്‍ നളിനം കണ്ടൊരു
നിറഞ്ഞ സ്മേരം നീ തരുമോ
നിറഞ്ഞ സ്മേരം തരുമോ
(പാതിരാവില്‍)

തണുത്ത കാറ്റേ തരിവളകളുമായ്
വിളിച്ചുണര്‍ത്താന്‍ ഇനി വരുമോ(തണുത്ത)
കരഞ്ഞ പെണ്ണിന്‍ കദനം കണ്ടൊരു
തെളിഞ്ഞ ശ്ലേഷം നീ തരുമോ
തെളിഞ്ഞ ശ്ലേഷം തരുമോ
(പാതിരാവില്‍)

ā....ā..ahahā...a..ā..ā ..ā
pādirāvil paninīrppūvāy
paurṇṇami ĕndinu viriññu
kādarayĕnnĕ śāradarāvil
kāṇānĕndinu vannu ..vĕṟudĕ
kāṇānĕndinu vannu
(pādirāvil)

sugandharāve veḻāmbalinī
suvarṇṇa meghaṁ maḻa tarumo(sugandha)
nanañña kaṇṇil naḽinaṁ kaṇḍŏru
niṟañña smeraṁ nī tarumo
niṟañña smeraṁ tarumo
(pādirāvil)

taṇutta kāṭre tarivaḽagaḽumāy
viḽiccuṇarttān ini varumo(taṇutta)
karañña pĕṇṇin kadanaṁ kaṇḍŏru
tĕḽiñña śleṣaṁ nī tarumo
tĕḽiñña śleṣaṁ tarumo
(pādirāvil)