Paadiraavil

പാതിരാവില്‍
Year
Language

പാതിരാവില്‍ പൂങ്കിനാവില്‍
വെൺകിനാവുപോലുദിച്ച പെണ്ണേ
തേന്‍ തുളുമ്പും പൊന്‍ വസന്തം
മുത്തുമാറിലേറിവന്നതെന്തേ
അതിരു മായുമീ രാത്രിയില്‍ ഹാ...
കുളിരു പെയ്യുമീ വേളയില്‍ (2)
മദന ലഹരിയോടെ മധുര
പാനപാത്രമേന്തിയാടിവാ.. പാതിരാവില്‍...

തണ്ടുലഞ്ഞ താമര കുരുന്നെ നിന്നെ
മുത്തമിട്ടുണർത്തിടട്ടെ ഞങ്ങള്‍
മുത്തണിചിലങ്കയിട്ട കാലില്‍ ഹാ..
മുല്ലമൊട്ടു പോലെവീഴുമിന്നു ഞങ്ങള്‍
ഓ..വിലാസരൂപിണീ അനംഖമോഹിനീ
കിളുന്നു മോഹ താളമായ് തലോടുവാന്‍ വരൂ
മദന ലഹരിയോടെ മധുര
പാനപാത്രമേന്തിയാടിവാ.. പാതിരാവില്‍...

കൂടുകെട്ടി മുന്നില്‍ വന്ന പൊന്നേ നിന്‍റെ
ചക്കരകുടത്തില്‍ ഞങ്ങള്‍ വീണു
മത്തുകൊണ്ട് നൃത്തമിട്ടു പാടും ഞങ്ങള്‍
ചെത്ത് പിള്ളേര്‍ ഒത്തുചേര്‍ന്നു കൂടാം.
മനോഹരീ വരൂ വിമോഹിനീ വരൂ
വിനോദ താളമാടുവാന്‍ വികാരവീഥിയില്‍
മദന ലഹരിയോടെ മധുര
പാനപാത്രമേന്തിയാടിവാ.. പാതിരാവില്‍...

പാതിരാവില്‍......

pādirāvil pūṅgināvil
vĕṇgināvuboludicca pĕṇṇe
ten duḽumbuṁ pŏn vasandaṁ
muttumāṟileṟivannadĕnde
adiru māyumī rātriyil hā...
kuḽiru pĕyyumī veḽayil (2)
madana lahariyoḍĕ madhura
pānabātramendiyāḍivā.. pādirāvil...

taṇḍulañña tāmara kurunnĕ ninnĕ
muttamiṭṭuṇarttiḍaṭṭĕ ñaṅṅaḽ
muttaṇisilaṅgayiṭṭa kālil hā..
mullamŏṭṭu polĕvīḻuminnu ñaṅṅaḽ
o..vilāsarūbiṇī anaṁkhamohinī
kiḽunnu moha tāḽamāy taloḍuvān varū
madana lahariyoḍĕ madhura
pānabātramendiyāḍivā.. pādirāvil...

kūḍugĕṭṭi munnil vanna pŏnne ninṟĕ
sakkaraguḍattil ñaṅṅaḽ vīṇu
mattugŏṇḍ nṛttamiṭṭu pāḍuṁ ñaṅṅaḽ
sĕtt piḽḽer ŏttusernnu kūḍāṁ.
manoharī varū vimohinī varū
vinoda tāḽamāḍuvān vigāravīthiyil
madana lahariyoḍĕ madhura
pānabātramendiyāḍivā.. pādirāvil...

pādirāvil......