Paadiraavaayi neram

പാതിരാവായി നേരം
Year
Language

പാതിരാവായി നേരം പനിനീര്‍ക്കുളിരമ്പിളീ
എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ
ആരിരം രാരം പാടി കടിഞ്ഞൂല്‍ക്കനവോടെയീ
താഴെ തണുപ്പിന്റെ കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാന്‍

നിന്നെത്തലോടും തെന്നല്‍ കള്ളക്കൊഞ്ചലുമായി
പമ്മിപ്പതുങ്ങി വന്നു കിളിവാതിലിലൂടെ
കിന്നാരക്കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ..
(പാതിരാവായി)

മഞ്ഞുപൊതിഞ്ഞ മോഹം മിഴിമൂടിയ നാണം
എന്നിലൊതുങ്ങിനിന്നേ എന്നെ ഞാനും മറന്നേ
ഗോവണിത്താഴത്തുവന്നേ ദാവണിസ്വപ്നവും കണ്ടേ
നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ...
(പാതിരാവായി)

pādirāvāyi neraṁ paninīrkkuḽirambiḽī
ĕnṟĕ manassinṟĕ maccummelĕndininnuṟaṅṅādalayunnu nī
āriraṁ rāraṁ pāḍi kaḍiññūlkkanavoḍĕyī
tāḻĕ taṇuppinṟĕ kikkiḽippāyayiluṟaṅṅādurugunnu ñān

ninnĕttaloḍuṁ tĕnnal kaḽḽakkŏñjalumāyi
pammippaduṅṅi vannu kiḽivādililūḍĕ
kinnārakkāṭrinṟĕ kādil punnāraṁ ñānŏnnu sŏlli
ninnĕyuṟakkān ñānuṇarnnīrāvinu kūṭṭirunne o..
(pādirāvāyi)

maññubŏdiñña mohaṁ miḻimūḍiya nāṇaṁ
ĕnnilŏduṅṅininne ĕnnĕ ñānuṁ maṟanne
govaṇittāḻattuvanne dāvaṇisvapnavuṁ kaṇḍe
ninnĕyuṟakkān ñānuṇarnnīrāvinu kūṭṭirunne o...
(pādirāvāyi)