Paadiraappoovonn kan turannaal (sogam)

പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം)
Work
Year
Language

പാതിരാപ്പൂവൊന്നു കൺ തുറന്നാൽ
പാഴിടി വെട്ടുന്നതെന്തിനാമോ
പാലൊളിച്ചന്ദ്രനെ മൂടിവയ്ക്കാനൊരു
കാര്‍മുകില്‍ പോരുന്നതെന്തിനാമോ
(പാതിരാപ്പൂ)

മുത്തിക്കുടിച്ചു ഞാൻ ജീവിതത്തിൻ
മുന്തിരിനീരു മയങ്ങുവോളം
ഇത്തിരിദൂരം നടന്നീടുമ്പോൾ
ഇത്തളിർ പാദം കുഴഞ്ഞീടുമോ
(പാതിരാപ്പൂ)

സ്നേഹത്തിനേക്കാൾ മഹത്ത്വമേറും
ത്യാഗമെന്നൊർത്തു ഞാൻ മാറിനിന്നു
ത്യാഗമേ നിന്നെയും സ്വീകരിക്കാൻ
ലോകത്തിനില്ല ഹൃദയമെന്നോ
(പാതിരാപ്പൂ)

pādirāppūvŏnnu kaṇ tuṟannāl
pāḻiḍi vĕṭṭunnadĕndināmo
pālŏḽiccandranĕ mūḍivaykkānŏru
kārmugil porunnadĕndināmo
(pādirāppū)

muttikkuḍiccu ñān jīvidattin
mundirinīru mayaṅṅuvoḽaṁ
ittiridūraṁ naḍannīḍumboḽ
ittaḽir pādaṁ kuḻaññīḍumo
(pādirāppū)

snehattinekkāḽ mahattvameṟuṁ
tyāgamĕnnŏrttu ñān māṟininnu
tyāgame ninnĕyuṁ svīgarikkān
logattinilla hṛdayamĕnno
(pādirāppū)