Paadiraakkombil

പാതിരാക്കൊമ്പില്‍
Year
Language

പാതിരാക്കൊമ്പിലെ
തേന്‍‌കുയില്‍ക്കുഞ്ഞിന്...
പൂങ്കാറ്റിന്‍ മുളങ്കുഴല്‍ വീണുകിട്ടി...
അതിലായിരം രാഗങ്ങള്‍ പതിച്ചുകിട്ടി...
(പാതിരാ...)

ഇളവെയിലിന്‍ നാട്ടിലും വെള്ളിനിലാപ്പാടിലും
പാട്ടിന്റെ പുതുമാരി പെയ്‌തലിഞ്ഞു...
സ്‌നേഹസുഗന്ധമായ് പൂവിളം മനസ്സുകള്‍
ആ ഗാനം സാന്ദ്രമായ് ഏറ്റുപാടി
ആജന്മബന്ധം നുകര്‍ന്നു നിന്നു
(പാതിരാ...)

കരിനിഴലിന്‍മേട്ടിലെ കരിമുകിലിന്‍ കൂട്ടിലായ്
ഒരുനാളാ രാക്കിളി വീണുപോയി....
കാറ്റിന്റെ കൈകളെ താരിളം കുരുന്നുകള്‍
വെറുതേ വെറുതേ പഴി പറഞ്ഞു
ആര്‍ദ്രസംഗീതം ഓര്‍ത്തുനിന്നൂ
(പാതിരാ...)

pādirākkŏmbilĕ
ten‌kuyilkkuññin...
pūṅgāṭrin muḽaṅguḻal vīṇugiṭṭi...
adilāyiraṁ rāgaṅṅaḽ padiccugiṭṭi...
(pādirā...)

iḽavĕyilin nāṭṭiluṁ vĕḽḽinilāppāḍiluṁ
pāṭṭinṟĕ pudumāri pĕy‌taliññu...
s‌nehasugandhamāy pūviḽaṁ manassugaḽ
ā gānaṁ sāndramāy eṭrubāḍi
ājanmabandhaṁ nugarnnu ninnu
(pādirā...)

kariniḻalinmeṭṭilĕ karimugilin kūṭṭilāy
ŏrunāḽā rākkiḽi vīṇuboyi....
kāṭrinṟĕ kaigaḽĕ tāriḽaṁ kurunnugaḽ
vĕṟude vĕṟude paḻi paṟaññu
ārdrasaṁgīdaṁ orttuninnū
(pādirā...)