Paadiraa tennale

പാതിരാ തെന്നലേ
Year
Language

പാതിരാ തെന്നലായ് പാടാം ഞാന്‍
താലാട്ടൂഞ്ഞാലാടാം സ്നേഹപ്പൂങ്കാവില്‍
നീയുറങ്ങ് നീലാമ്പല്‍ പൂമൊട്ടേ
നീയുറങ്ങ് കണ്മണിയേ

പാവമീ പൂങ്കരള്‍ തൊട്ടുണര്‍ത്തി
നീയങ്ങു ദൂരേക്കു പോകയാണോ
കുഞ്ഞിക്കാറ്റേ ശ്യാമരാത്രിയില്‍
മായല്ലേ പൂത്തുമ്പി കന്നിത്താമരപ്പൂവിതള്‍ത്തുമ്പി
ദുഃഖത്തിന്‍ ചൂടില്‍ നീ വാടല്ലേ

ആ.......
നെഞ്ചിലെ തേന്‍ കിളി കൂടണഞ്ഞു
താഴ്വാരങ്ങള്‍ മയങ്ങിനിന്നു
നീയെവിടെ വിരഹചന്ദ്രികേ?
എങ്ങാണോ തീരങ്ങള്‍ മുത്തോളങ്ങളില്‍ മൌനം വിതുമ്പി
ആത്മാവിന്‍ സംഗീതം തേങ്ങുമ്പോള്‍

pādirā tĕnnalāy pāḍāṁ ñān
tālāṭṭūññālāḍāṁ snehappūṅgāvil
nīyuṟaṅṅ nīlāmbal pūmŏṭṭe
nīyuṟaṅṅ kaṇmaṇiye

pāvamī pūṅgaraḽ tŏṭṭuṇartti
nīyaṅṅu dūrekku pogayāṇo
kuññikkāṭre śyāmarātriyil
māyalle pūttumbi kannittāmarappūvidaḽttumbi
duḥkhattin sūḍil nī vāḍalle

ā.......
nĕñjilĕ ten kiḽi kūḍaṇaññu
tāḻvāraṅṅaḽ mayaṅṅininnu
nīyĕviḍĕ virahasandrige?
ĕṅṅāṇo tīraṅṅaḽ muttoḽaṅṅaḽil maൌnaṁ vidumbi
ātmāvin saṁgīdaṁ teṅṅumboḽ