Paadiraa sooryanudiccu

പാതിരാ സൂര്യനുദിച്ചു
Year
Language

പാതിരാസൂര്യന്‍ ഉദിച്ചു നിൻ
പറുദീസ നരകമെന്നറിഞ്ഞു
പുതിയ പ്രകാശം മാലാഖ ചാർത്തിയ
പൊയ്മുഖം തട്ടിയെറിഞ്ഞു

നിൻ നിഴൽപോലും നിന്നെ ചതിക്കും
നിലയറിയാതോടും യാത്രക്കാരാ
മിഴികളുണ്ടെങ്കിലും അന്ധനല്ലോ നിൻ
വാചാലതയെന്നും മൗനമല്ലോ
അഭയം വേദനയായി നിൻ
അമ്പലം അങ്ങാടിയായി
(പാതിരാ..)

പുഞ്ചിരിച്ചായം പൂശിക്കൊണ്ടാടി
പുളകതരംഗങ്ങൾ സമ്മാനിച്ചു
നടിയുടെ മുഖമാണെന്നറിഞ്ഞില്ലല്ലോ നീ
നാടകവേദിയിൽ നടിച്ചില്ലല്ലോ
പ്രണയം കടംകഥയായി നിൻ
കുടുംബം കളിയരങ്ങായി
(പാതിരാ...)

pādirāsūryan udiccu nin
paṟudīsa naragamĕnnaṟiññu
pudiya pragāśaṁ mālākha sārttiya
pŏymukhaṁ taṭṭiyĕṟiññu

nin niḻalboluṁ ninnĕ sadikkuṁ
nilayaṟiyādoḍuṁ yātrakkārā
miḻigaḽuṇḍĕṅgiluṁ andhanallo nin
vāsāladayĕnnuṁ maunamallo
abhayaṁ vedanayāyi nin
ambalaṁ aṅṅāḍiyāyi
(pādirā..)

puñjiriccāyaṁ pūśikkŏṇḍāḍi
puḽagadaraṁgaṅṅaḽ sammāniccu
naḍiyuḍĕ mukhamāṇĕnnaṟiññillallo nī
nāḍagavediyil naḍiccillallo
praṇayaṁ kaḍaṁkathayāyi nin
kuḍuṁbaṁ kaḽiyaraṅṅāyi
(pādirā...)