Paadiraa paalkkadavil

പാതിരാ പാല്‍ക്കടവില്‍
Work
Year
Language

പാതിരാ പാല്‍ക്കടവില്‍ അമ്പിളി പൂന്തോണി (2)
തുഴയാതെ തുഴയുകയായ് സ്നേഹാര്‍ദ്രനക്ഷത്രം
കാറ്റിന്റെ മര്‍മ്മരമിളകി വാസന്തമാം
വീണക്കുടങ്ങളിലൊഴുകീ രാഗാമൃതം
(പാതിരാ)

നാദങ്ങളില്‍ പൂവിരല്‍ത്തുമ്പു തേടി
പുളകങ്ങള്‍ പൂക്കുന്ന താളം (2)
പൊന്‍‌വേണുവൂതുന്നു കാലം
ഹംസങ്ങളോതുന്നു സന്ദേശം
മധുരോന്മാദം വര്‍ഷമായ് പെയ്യവേ
മോഹമുകുളം രാക്കടമ്പില്‍ ഇതളണിഞ്ഞു
(പാതിരാ‍)

ജന്മങ്ങള്‍തന്‍ സ്വപ്നതീരത്തുദൂരെ
നീലാരവിന്ദങ്ങള്‍ പൂത്തു... (2)
നൂപുരം ചാര്‍ത്തുന്ന ഭൂമി
കാര്‍കൂന്തല്‍ നീര്‍ത്തുന്നു വാര്‍മേഘം
കനവിലോടുന്നു സ്വര്‍‌ണ്ണമാന്‍പേടകള്‍
താലവൃന്ദം വീശിനില്‍പ്പൂ പൊന്മയൂരം
(പാതിരാ‍)

pādirā pālkkaḍavil ambiḽi pūndoṇi (2)
tuḻayādĕ tuḻayugayāy snehārdranakṣatraṁ
kāṭrinṟĕ marmmaramiḽagi vāsandamāṁ
vīṇakkuḍaṅṅaḽilŏḻugī rāgāmṛtaṁ
(pādirā)

nādaṅṅaḽil pūviralttumbu teḍi
puḽagaṅṅaḽ pūkkunna tāḽaṁ (2)
pŏn‌veṇuvūdunnu kālaṁ
haṁsaṅṅaḽodunnu sandeśaṁ
madhuronmādaṁ varṣamāy pĕyyave
mohamuguḽaṁ rākkaḍambil idaḽaṇiññu
(pādirā)

janmaṅṅaḽtan svapnadīrattudūrĕ
nīlāravindaṅṅaḽ pūttu... (2)
nūburaṁ sārttunna bhūmi
kārgūndal nīrttunnu vārmeghaṁ
kanaviloḍunnu svar‌ṇṇamānpeḍagaḽ
tālavṛndaṁ vīśinilppū pŏnmayūraṁ
(pādirā)