Paadi vidarnnaal

പാതി വിടര്‍ന്നാല്‍
Work
Year
Language

പാതി വിടര്‍ന്നാല്‍ കൊഴിയുന്ന പൂവിനു
പ്രേമമെന്നെന്തിനു പേരിട്ടു ?
കണ്ണീരിലലിയും വാര്‍മഴവില്ലിനു
പെണ്ണെന്നെന്തിനു പേരിട്ടു ?
(പാതി..)

ദാഹിച്ചു നടക്കുന്ന
വേഴാമ്പല്‍പ്പക്ഷിക്ക്‌
മോഹമെന്നെന്തിനു പേരിട്ടു (പാതി..)
അക്കരപ്പച്ചയിലെ ആകശത്തുമ്പിക്ക്‌
സ്വപ്നമെന്നെന്തിനു പേരിട്ടു ? (2)

മണ്ണില്‍ വീണുടയുന്ന
പളുങ്കുപാത്രത്തിനു (മണ്ണില്‍..)
മനസ്സെന്നെന്തിനു പേരിട്ടു
വിളിക്കാതെ വരുന്നോരു വിരുന്നുകാരനു
വിധിയെന്നെന്തിനു പേരിട്ടു
(പാതി..)

pādi viḍarnnāl kŏḻiyunna pūvinu
premamĕnnĕndinu periṭṭu ?
kaṇṇīrilaliyuṁ vārmaḻavillinu
pĕṇṇĕnnĕndinu periṭṭu ?
(pādi..)

dāhiccu naḍakkunna
veḻāmbalppakṣikk‌
mohamĕnnĕndinu periṭṭu (pādi..)
akkarappaccayilĕ āgaśattumbikk‌
svapnamĕnnĕndinu periṭṭu ? (2)

maṇṇil vīṇuḍayunna
paḽuṅgubātrattinu (maṇṇil..)
manassĕnnĕndinu periṭṭu
viḽikkādĕ varunnoru virunnugāranu
vidhiyĕnnĕndinu periṭṭu
(pādi..)